അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പ് മു​ട്ടി മാ​ന​ന്ത​വാ​ടി നഗരസഭയിലെ കൃ​ഷി ഭ​വ​ൻ
Wednesday, November 25, 2020 10:05 PM IST
മാ​ന​ന്ത​വാ​ടി: അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​ൻ. ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ കു​ടി ഞെ​രു​ങ്ങി വേ​ണം ആ​ളു​ക​ൾ​ക്ക് കൃ​ഷി​ഭ​വ​നി​ൽ എ​ത്താ​ൻ. കൃ​ഷി​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന ഓ​ഫീ​സാ​ണ് കൃ​ഷി​ഭ​വ​ൻ പ​ല​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് തൈ​ക​ളോ വ​ള​മോ മ​റ്റു യ​ന്ത്ര​സാ​മ​ഗ്രി​ക​ളൊ ന​ൽ​കു​ന്പോ​ൾ ഏ​റെ​ദൂ​രം ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ സാ​ധ​ന​വു​മാ​യി ന​ട​ന്നു​വേ​ണം വാ​ഹ​ന​ത്തി​ലും മ​റ്റും എ​ത്തി​ക്കാ​ൻ.

കൃ​ഷി​ഭ​വ​ന്‍റെ തൊ​ട്ടു​മു​ന്പി​ൽ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻാ​ഡാ​യ​തി​നാ​ൽ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രം ചു​റ്റി വേ​ണം വാ​ഹ​ന​ത്തി​ൽ സാ​ധ​നം എ​ത്തി​ക്കാ​ൻ.
ദി​വ​സേ​ന നൂ​റി​ല​ധി​കം ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ൽ 10 പേ​രി​ൽ കൂ​ടു​ത​ൽ വ​ന്നാ​ൽ നി​ൽ​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ല. നി​ര​വ​ധി ത​വ​ണ ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടി​ട്ടും കൃ​ഷി​ഭ​വ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കോ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള മ​റ്റു സ്ഥ​ല​ത്തേ​ക്കോ കൃ​ഷി​ഭ​വ​ൻ ഉ​ട​ൻ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.