നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ്: നീ​ല​ഗി​രി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി
Wednesday, November 25, 2020 10:05 PM IST
ഗൂ​ഡ​ല്ലൂ​ർ: നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം കാ​ര​ണം ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും കാ​റ്റി​ലും സാ​ധ്യ​ത ഉ​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യ​ണം. മ​ല​യോ​ര മേ​ഖ​ല​യാ​യ നീ​ല​ഗി​രി​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് 40 അം​ഗ സ്പെ​ഷ​ൽ ടീ​മി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണം.

ജി​ല്ല​യി​ൽ 456 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. 283 സ്ഥ​ല​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. അ​പ​ക​ട ഘ​ട്ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണം. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ സ​മീ​പ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ഉൗ​ട്ടി താ​ലൂ​ക്ക്: 0423-2445777, കു​ന്നൂ​ർ താ​ലൂ​ക്ക്: 0423-2206002, ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക്: 04262-261295.