ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ
Wednesday, November 25, 2020 10:05 PM IST
പു​ൽ​പ്പ​ള്ളി: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. മു​ള്ള​ൻ​കൊ​ല്ലി​യി​ൽ യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള വി​ല​യി​രു​ത്ത​ലാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, ജോ​സ​ഫ് പെ​രു​വേ​ലി, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, എം.​എ. അ​സീ​സ്, ജോ​സ് ക​ണ്ടം​തു​ര​ത്തി, പി.​കെ. രാ​ജ​ൻ, പി.​ഡി. സ​ജി, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​സ് കു​ന്ന​ത്ത്, സി.​കെ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.