കു​റു​ന്പാ​ല​ക്കോ​ട്ട​യി​ലെ സ​ന്ദ​ർ​ശ​ക വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Wednesday, November 25, 2020 10:05 PM IST
കോ​ട്ട​ത്ത​റ: യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ കു​റു​ന്പാ​ല​ക്കോ​ട്ട​യി​ൽ സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്ത് ചേ​ർ​ന്ന ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ​ക്കു പു​റ​മേ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ ടൂ​റി​സ്റ്റു​ക​ളെ​ത്തു​ന്നു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ​റി​യാ​തെ ഇ​വി​ടെ എ​ത്തി​യ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​താ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി പ​റ​ഞ്ഞു.

കു​റു​ന്പാ​ല​കോ​ട്ട ടൂ​റി​സ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ചി​ല ത​ൽ​പ​ര​ക​ക്ഷി​ക​ളു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​രോ​ധ​ന​മെ​ന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് നി​രീ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​റു​ന്പാ​ല​ക്കാ​ട്ട ടൂ​റി​സ​ത്തെ സം​ര​ക്ഷി​ക്ക​ന്ന​തി​ന് പ​ക​രം വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം കൂ​ടി​യാ​ണ് വി​ല​ക്കി​ലൂ​ടെ ഇ​ല്ലാ​താ​യ​ത്. ചെ​റു​കി​ട ചാ​യ ക​ച്ച​വ​ട​ക്കാ​ർ മു​ത​ൽ​ഒ​ട്ടേ​റേ പേ​രു​ടേ ജീ​വി​ത​മാ​ർ​ഗ്ഗം കൂ​ടി​യാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ച്ച് കു​റു​ന്പാ​ല​ക്കോ​ട്ട​യി​ലേ ടൂ​റി​സം വി​ല​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. ഇ​തി​നാ​യ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

യോ​ഗ​ത്തി​ൽ കെ.​പി. പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. പാ​പ്പ​ച്ച​ൻ (ചെ​യ​ർ​മാ​ൻ), വി.​എം. ഷാ​ജു (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ജി​ൽ​ജോ നെ​ടു​മ​ല (സെ​ക്ര​ട്ട​റി), പി. ​ത​ങ്ക​ച്ച​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രേ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.