സ​ഞ്ചാ​രി​ക​ളെ​ത്തിത്തു​ട​ങ്ങി; വ​ണ്ടി​ക്ക​ട​വ് പ​ഴ​ശ്ശി​പാ​ർ​ക്ക് സ​ജീ​വ​മാ​യി
Wednesday, November 25, 2020 10:04 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡി​നെ തു​ട​ർ​ന്ന് അ​ട​ഞ്ഞു കി​ട​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു തു​ട​ങ്ങി​യ​തോ​ടെ വ​ണ്ടി​ക്ക​ട​വ് പ​ഴ​ശി​പാ​ർ​ക്കും സ​ജീ​വ​മാ​യി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ എ​ത്തി​തു​ട​ങ്ങി. പ​ഴ​ശ്ശി​പാ​ർ​ക്കി​ൽ ദി​വ​സേ​ന നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​ക​ള​ട​ക്കം കാ​ഴ്ച​ക​ൾ കാ​ണാ​നെ​ത്തി തു​ട​ങ്ങി.

പ​ഴ​ശ്ശി മ്യൂ​സി​യ​വും പ​ഴ​ശ്ശി പാ​ർ​ക്കു​മെ​ല്ലാം ആ​സ്വ​ദി​ക്കാ​നാ​യി ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നും ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. സ​മീ​പ​ത്തെ കാ​ടി​ന്‍റെ മ​നോ​ഹാ​രി​ത​യും സ​ഞ്ചാ​രി​ക​ൾ​ക്ക് ഹ​രം പ​ക​രു​ന്നു​ണ്ട്. ജി​ല്ല​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് പ​ഴ​ശ്ശി പാ​ർ​ക്ക്.