ഉൗ​ട്ടി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്
Wednesday, November 25, 2020 10:04 PM IST
ഉൗ​ട്ടി: പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഉൗ​ട്ടി ന​ഗ​രം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ ടൂ​റി​സ്റ്റു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ആ​ഘോ​ഷ വേ​ള​ക​ളി​ൽ ധാ​രാ​ളം പേ​ർ എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ഒ​രു ദി​വ​സം 5000 സ​ഞ്ചാ​രി​ക​ൾ വ​രെ​യെ​ത്തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്. പ്ര​തി​ദി​നം 3000 സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ട്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് നീ​ല​ഗി​രി​യി​ലെ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​ത്.

സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളും തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രും സ​ന്തോ​ഷ​ത്തി​ലാ​ണ്. സ​ഞ്ചാ​രി​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ധാ​രാ​ളം വ്യാ​പാ​രി​ക​ൾ ഉൗ​ട്ടി​യി​ലു​ണ്ട്. പു​റ​ത്ത് നി​ന്നു​ള്ള വ്യാ​പാ​രി​ക​ളു​മു​ണ്ട്. ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ബോ​ട്ട് ഹൗ​സ്, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് തു​ട​ങ്ങി​യ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉൗ​ട്ടി​യി​ലു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണ് ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ. പ്ര​തി​വ​ർ​ഷം 30 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ് ഉൗ​ട്ടി​യി​ലെ​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് കൂ​ടു​ത​ലും. സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തി​ന് ശേ​ഷം 75,000 സ​ഞ്ചാ​രി​ക​ളാ​ണ് ഉൗ​ട്ടി ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ​ത്തി​യ​ത്.