സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഹാ​യ​വു​മാ​യി സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ർ
Wednesday, November 25, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: ശാ​രീ​രി​ക​വും മാ​ന​സി​ക​വും ലൈം​ഗി​ക​വു​മാ​യി അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പി​ന്തു​ണ​യും പ​രി​ഹാ​ര​വും ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ​ഖി വ​ണ്‍ സ്റ്റോ​പ്പ് കേ​ന്ദ്രം.
ഷെ​ൽ​ട്ട​ർ, വൈ​ദ്യ​സ​ഹാ​യം, പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ, നി​യ​മ സ​ഹാ​യം, കൗ​ണ്‍​സ​ലിം​ഗ്, പോ​ലീ​സ് സം​ര​ക്ഷ​ണം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കും. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് സ​ഖി വ​ണ്‍ സ്റ്റോ​പ്പ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വ​നി​താ ഓ​ഫീ​സ​ർ​ക്കാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല.

കൗ​ണ്‍​സ​ല​ർ, ഡോ​ക്ട​ർ, പോ​ലീ​സ്, അ​ഭി​ഭാ​ഷ​ക​ർ, വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​വും ല​ഭി​ക്കും. ജി​ല്ല​യി​ൽ ക​ൽ​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പ​ഴ​യ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫോ​ണ്‍: 04936202120, 8281999063 അ​ല്ലെ​ങ്കി​ൽ വ​നി​ത ഹെ​ൽ​പ് ലൈ​ൻ (1091), നി​ർ​ഭ​യ ടോ​ൾ ഫ്രീ (1800 425 1400),​മി​ത്ര (181), ചൈ​ൽ​ഡ്ലൈ​ൻ (1098) ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ന​ന്പ​രി​ൽ വി​ളി​ച്ച് സേ​വ​നം ആ​വ​ശ്യ​പ്പെ​ടാം.