സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​നം
Wednesday, November 25, 2020 10:04 PM IST
മാ​ന​ന്ത​വാ​ടി: എ​സ് സി/​എ​സ്ടി സ്പെ​ഷ​ൽ കോ​ട​തി​യി​ലെ മു​ഴു​വ​ൻ സ​മ​യ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നാ​യി യോ​ഗ്യ​ത​യു​ള്ള അ​ഭി​ഭാ​ഷ​ക​രു​ടെ പാ​ന​ൽ ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ ബ​യോ​ഡാ​റ്റ, വ​യ​സ്, ജ​ന​ന തീ​യ​തി, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം ഡി​സം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം നേ​രി​ട്ടോ, ത​പാ​ൽ മു​ഖ​നെ​യോ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ വ​യ​നാ​ട് ജി​ല്ല​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രും 1978 ലെ ​കെ​ജി​എ​ൽ​ഒ നി​യ​മ​ത്തി​ൽ പ​ര​മ​ർ​ശി​ച്ച​ത് പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത നേ​ടി​യ​വ​രും എ​സ് സി/​എ​സ്ടി കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ത​ൽ​പ​ര​രും ആ​യി​രി​ക്ക​ണം. ഫോ​ണ്‍: 04936 202251.