മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് ഭീ​ഷ​ണി​യാ​യി വി​മ​ത​ർ
Tuesday, November 24, 2020 11:14 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് ര​ണ്ടി​ട​ത്ത് ഭീ​ഷ​ണി​യു​യ​ർ​ത്തി വി​മ​ത​ർ. കു​ഴി​നി​ലം, താ​ഴെ​യ​ങ്ങാ​ടി, ഡി​വി​ഷ​നു​ക​ളി​ലാ​ണ് വി​മ​ത​ർ മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം കു​ഴി​നി​ലം, താ​ഴെ​അ​ങ്ങാ​ടി ഡി​വി​ഷ​നു​ക​ൾ ലീ​ഗി​ന് അ​നു​വ​ദി​ച്ച​താ​ണ്. ഇ​വി​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ർ വി​മ​ത​രാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ലീ​ഗ് ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​ക്കേ​ണ്ട അ​വ​സാ​ന ദി​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ്-​ലീ​ഗ് ധാ​ര​ണ​യാ​യ​ത്. തു​ട​ക്കം​മു​ത​ൽ മൈ​ത്രി ന​ഗ​ർ സീ​റ്റി​നാ​യി ലീ​ഗ് നി​ല​യു​റ​പ്പി​ച്ചു. ക​ടു​ത്ത സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വീ​ട്ടു​വീ​ഴ്ച്ച​ക്ക് ത​യാ​റാ​യി മൈ​ത്രി​ന​ഗ​ർ സീ​റ്റി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്. ഇ​ത് ലീ​ഗ് അ​ണി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ത്തി.
എ​ന്നാ​ൽ ഈ ​മ​ര്യാ​ദ കോ​ണ്‍​ഗ്ര​സ് കാ​ണി​ച്ചി​ല്ലെ​ന്ന് ലീ​ഗ് പ​രാ​തി​പ്പെ​ടു​ന്നു. ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ത​ന്നെ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യെ​ന്നാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. കു​ഴി​നി​ലം ഡി​വി​ഷ​നി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ കോ​ണ്‍​ഗ്ര​സി​ലെ ലേ​ഖാ രാ​ജീ​വ​നാ​ണ് വി​മ​ത. ഇ​വി​ടെ ഐ​ഷാ ഐ​പ്പാ​ണ് യു​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി.
അ​ടു​ത്തി​ടെ ന​ട​പ​ടി പി​ൻ​വ​ലി​ച്ച് കോ​ണ്‍​ഗ്ര​സ് തി​രി​ച്ചെ​ടു​ത്ത നേ​താ​വി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​വ​ർ സ്ഥാ​നാ​ർ​ഥി​യാ​യ​ത്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഒ​പ്പ​മു​ള്ള​തും. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​ഭി​പ്രാ​യം പോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വാ​ർ​ഡി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം സ്ഥാ​നാ​ർ​ത്ഥി​യെ നി​ശ്ച​യി​ച്ച​തെ​ന്നും അ​ടി​യു​റ​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ന്നോ​ടൊ​പ്പം ഉ​ള്ള​തെ​ന്നും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും ലേ​ഖ പ​റ​ഞ്ഞു.
താ​ഴ​യ​ങ്ങാ​ടി​യി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ലെ ഷാ​ജു ബ​ർ​ളി​യാ​ണ് വി​മ​ത​ൻ. ഇ​വി​ടെ ബി.​ഡി. അ​രു​ണ്‍ കു​മാ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി. ഷാ​ജു​വി​നെ​കൊ​ണ്ട് പ​ത്രി​ക പി​ൻ​വ​ലി​പ്പി​ക്ക​ണ​മെ​ന്ന് ലീ​ഗ് കോ​ണ്‍​ഗ്ര​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
കൊ​യി​ലേ​രി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം പിന്മാ​റു​ക​യാ​യി​രു​ന്നു.