ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ർ​സ് അ​സോ​സി​യേ​ഷ​ൻ പു​ൽ​പ്പ​ള്ളി മേ​ഖ​ലാ സ​മ്മേ​ള​നം
Tuesday, November 24, 2020 1:01 AM IST
പു​ൽ​പ്പ​ള്ളി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ർ​സ് അ​സോ​സി​യേ​ഷ​ൻ പു​ൽ​പ്പ​ള്ളി മേ​ഖ​ലാ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഇ.​ടി. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​യ് ഗ്രെ​യ്സ് മു​ഖ്യ പ്ര​ഭാ​ഷണം ന​ട​ത്തി.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പാ​സാ​ക്കി. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ലാ നി​രീ​ക്ഷ​ക​ൻ ബാ​ലു ബ​ത്തേ​രി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.
പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ- തോ​മ​സ് ഭാ​വ​ന(​പ്ര​സി​ഡ​ന്‍റ്), എ.​സി. ഏ​ബ്രാ​ഹം (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബെ​ന്നി കു​ര്യ​ൻ (സെ​ക്ര​ട്ട​റി), സു​നി​ൽ ദി​യ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ബി പു​ൽ​പ്പ​ള്ളി (ട്ര​ഷ​റ​ർ), ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ-​ഡാ​മി​ൻ ജോ​സ​ഫ്, ഇ.​ടി. ടോ​മി. ബാ​ലു ബ​ത്തേ​രി, തോ​മ​സ് ഭാ​വ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.