ഭൂ​സ​മ​ര സ​മി​തി വ​യ​നാ​ട്ടി​ൽ ര​ണ്ടു സീ​റ്റു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്നു
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭൂ​സ​മ​ര​സ​മ​തി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ ര​ണ്ടു സീ​റ്റു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്നു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ൽ​പ്പ​ള്ളി പ​ട്ടി​ക​വ​ർ​ഗ വ​നി​താ സം​വ​ര​ണ ഡി​വി​ഷ​നി​ലും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ലു​മാ​ണ്(​കൊ​ള​റാ​ട്ടു​കു​ന്ന്) ഭൂ​സ​മ​ര സ​മി​തി മ​ത്സ​രി​ക്കു​ന്ന​ത്. പു​ൽ​പ്പ​ള്ളി ഡി​വി​ഷ​നി​ൽ കാ​പ്പി​ക്കു​ന്ന് താ​ഴെ​ക്കാ​പ്പ് പ​ണി​യ കോ​ള​നി​യി​ലെ അ​നി​ല അ​ന​ന്ത​നും കൊ​ള​റാ​ട്ടു​കു​ന്ന് വാ​ർ​ഡി​ൽ കൊ​ള​റാ​ട്ടു​കു​ന്ന് അ​രി​യ​ക്കോ​ട് പ​ണി​യ കോ​ള​നി​യി​ലെ എ.​കെ. രാ​ജ​നു​മാ​ണ് ഭൂ​സ​സ​മ​ര സ​മി​തി സ്ഥാ​നാ​ർ​ഥി​ക​ൾ.
താ​ഴെ​കാ​പ്പ് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ അ​ന​ന്ത​ൻ-​കാ​ക്കി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് 38കാ​രി​യാ​യ അ​നി​ല. അ​വി​വാ​ഹി​ത​യാ​യ ഇ​വ​ർ ഏ​ഴാം​ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ണ്ട്. കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഉ​പ​ജീ​വ​നം. അ​രി​യ​ക്കോ​ട് കോ​ള​നി​യി​യി​ലെ വെ​ള്ളി-​നെ​ല്ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് രാ​ജ​ൻ. എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ഗീ​ത​യും മ​ക​ൻ ര​ഞ്ജി​ത്തും അ​ട​ങ്ങു​ന്ന​താ​ണ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം.
കൃ​ഷി​ഭൂ​മി​യും വാ​സ​യോ​ഗ്യ​മാ​യ പാ​ർ​പ്പി​ട​വും ഒൗ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് അ​നി​ല​യും രാ​ജ​നും വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന​ത്. ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ധാ​രാ​ള​മു​ള്ള​താ​ണ് കൊ​ള​റാ​ട്ടു​കു​ന്നു വാ​ർ​ഡും പു​ൽ​പ്പ​ള്ളി ബ്ലോ​ക്ക് ഡി​വി​ഷ​നും. പ​ണി​യ​ർ​ക്കു ആ​ദി​വാ​സി​ക​ളി​ലെ ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളി​ലു​ള്ള​വ​രും പൊ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​രും വോ​ട്ട് ത​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​നി​ല​യും രാ​ജ​നും. തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് താ​ഴെ​കാ​പ്പി​ലെ​യും അ​രി​യ​ക്കോ​ടി​ലെ​യും പ​ണി​യ കു​ടും​ബ​ങ്ങ​ൾ. ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​വ​രി​മ​ല​യി​ൽ ന​ട​ന്ന ഭൂ​സ​മ​ര​ത്തി​ൽ അ​നി​ല​യും രാ​ജ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, 14, 15, 16 വാ​ർ​ഡു​ക​ൾ ചേ​രു​ന്ന​താ​ണ് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ൽ​പ്പ​ള്ളി ഡി​വി​ഷ​ൻ. എ​ൽ​ഡി​എ​ഫി​ലെ ഇ​ന്ദി​ര സു​കു​മാ​ര​ൻ, യു​ഡി​എ​ഫി​ലെ ര​ജ​നി ച​ന്ദ്ര​ൻ, ബി​ജെ​പി​യി​ലെ മി​നി പാ​ള​ക്കൊ​ല്ലി എ​ന്നി​വ​രാ​ണ് ഡി​വി​ഷ​നി​ലെ മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ. കൊ​ള​റാ​ട്ടു​കു​ന്നു വാ​ർ​ഡി​ൽ പി.​എ​ൻ. ശി​വ​ൻ(​കോ​ണ്‍​ഗ്ര​സ്), ജോ​ഷി ചാ​രു​വേ​ലി​ൽ(​സി​പി​എം), ഭാ​സ്ക​ര​ൻ മ​ടാ​പ്പ​റ​ന്പ്(​ബി​ജെ​പി), ജോ​സ് പി. ​മാ​ണി(​എ​എ​പി) എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ർ​ഡി​ൽ ബി​ജെ​പി​യി​ലെ സു​ചി​ത്ര മേ​ലേ​ക്കാ​പ്പാ​യി​രു​ന്നു വി​ജ​യി. ജി​ല്ല​യി​ൽ ഭൂ​സ​മ​ര സ​മി​തി ര​ണ്ടു സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നു ഭൂ​സ​മ​ര സ​മി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​വി. പ്ര​കാ​ശ്, സി​പി​ഐ(​എം​എ​ൽ)​റെ​ഡ് സ്റ്റാ​ർ ജി​ല്ലാ സെ​ക്ട്ര​ട്ട​റി പി.​ടി. പ്രേ​മാ​ന​ന്ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
പ​ട്ടി​ക​വ​ർ​ഗ​ക്കാ​രി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ണി​യ സ​മു​ദാ​യ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്് അ​നി​ല​യെ​യും ജ​ന​റ​ൽ വാ​ർ​ഡി​ൽ രാ​ജ​നെ​യും സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.