ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വ​യ​നാ​ട്ടി​ൽ 1,936 സ്ഥാ​നാ​ർ​ഥി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു ന​ൽ​കി​യ​തി​ൽ 28 പ​ത്രി​ക പി​ൻ​വ​ലി​ച്ചു
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ 1,936 സ്ഥാ​നാ​ർ​ഥി​ക​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 55-ഉം ​ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 367-ഉം ​ബ​ത്തേ​രി, പ​ന​മ​രം, മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 205-ഉം 23 ​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1,309-ഉം ​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു ല​ഭി​ച്ച​തി​ൽ 28 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു.
മ​റ്റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം(​പി​ൻ​വ​ലി​ച്ച​വ​ർ, മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​ർ എ​ന്ന ക്ര​മ​ത്തി​ൽ). ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ-16-99. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ-26-162, ബ​ത്തേ​രി ന​ഗ​ര​സ​ഭ-90-106. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-38-56, ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-27-61, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-28-44, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-20-44.
വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത്-49-71, തി​രു​നെ​ല്ലി-33-52, തൊ​ണ്ട​ർ​നാ​ട്-33-48, എ​ട​വ​ക-38-59, ത​വി​ഞ്ഞാ​ൽ-93-72, നൂ​ൽ​പ്പു​ഴ-42-52, നെ​ൻ​മേ​നി-52-71, അ​ന്പ​ല​വ​യ​ൽ-49-63, മീ​ന​ങ്ങാ​ടി-36-53, വെ​ങ്ങ​പ്പ​ള്ളി-27-42, വൈ​ത്തി​രി-21-41, പൊ​ഴു​ത​ന-26-42, ത​രി​യോ​ട്-27-36, മേ​പ്പാ​ടി-80-70, മൂ​പ്പൈ​നാ​ട്-19-52, കോ​ട്ട​ത്ത​റ-38-42, മു​ട്ടി​ൽ-43-59, പ​ടി​ഞ്ഞാ​റ​ത്ത​റ-39-50, പ​ന​മ​രം-101-81, ക​ണി​യാ​ന്പ​റ്റ-54-61, പൂ​താ​ടി-49-68, പു​ൽ​പ്പ​ള്ളി-31-67, മു​ള്ള​ൻ​കൊ​ല്ലി-36-57.