ഹ​രി​ത ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കൈ​പ്പു​സ്ത​ക​വു​മാ​യി ശു​ചി​ത്വ​മി​ഷ​ൻ
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്പൂ​ർ​ണ്ണ ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ’ഹ​രി​ത ച​ട്ട പാ​ല​നം’ എ​ന്ന കൈ​പ്പു​സ്ത​കം ത​യ്യാ​റാ​ക്കി ശു​ചി​ത്വ​മി​ഷ​ൻ. പു​സ്ത​ക​ത്തി​ന്‍റെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു.
ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ശ്രീ​ല​ത, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു, പ്രോ​ഗ്രാം മാ​നേ​ജ​ർ കെ. ​അ​നൂ​പ്, പി.​എ​സ്. സ​ഞ്ജ​യ്, കെ. ​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ഫ്ള​ക്സു​ക​ളും മ​റ്റ് പ്ര​കൃ​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ളും പ്ര​ച​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.