ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​വ​രി​ൽ മാ​ന​ന്ത​വാ​ടിയിലെ നാ​ല് അഭിഭാഷകർ
Tuesday, November 24, 2020 1:01 AM IST
മാ​ന​ന്ത​വാ​ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ൽ മാ​ന​ന്ത​വാ​ടി ബാ​റി​ലെ നാ​ലു പേ​ർ. ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, എ​ൽ​ബി മാ​ത്യു, സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് മാ​ന​ന്ത​വാ​ടി ബാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​ർ.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ എ​ട​വ​ക​യി​ലാ​ണ് ഡി​സി​സി സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ.​ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ പ​രി​യാ​രം​കു​ന്നു ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് അ​ഡ്വ.​ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ. മാ​ന​ന്ത​വാ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ് ഇ​വ​ർ. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള അ​ഡ്വ.​എ​ൽ​ബി മാ​ത്യു മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തോ​ണി​ച്ചാ​ൽ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് വി​മ​ത​യാ​യാ​ണ് ഒ​രു കൈ ​നോ​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ 25-ാം ഡി​വി​ഷ​നി​ൽ മു​സ്ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​ണ് അ​ഡ്വ.​സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ.