ആം​ബു​ല​ൻ​സ് അപകടം: രോ​ഗി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Monday, November 23, 2020 12:42 AM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ​നി​ന്നു രോ​ഗി​യു​മാ​യി കോ​ഴി​ക്കോ​ടി​നു പോ​യ ആം​ബു​ല​ൻ​സ് മ​ര​ത്തി​ൽ ഇ​ടി​ച്ചു രോ​ഗി​യ​ട​ക്കം മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു.​ ക​ഴി​ഞ്ഞ രാ​ത്രി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം.​ രോ​ഗി ദ്വാ​ര​ക മൂ​ഞ്ഞ​നാ​ട്ട് ജോ​ർ​ജ്(60), ഭാ​ര്യ ലി​ല്ലി(55) മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ റി​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​ർ​ജി​നെ ന്യു​മോ​ണി​യ മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത്.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​വാ​ല ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ൻ​പ​തി​ൽ​പ്പ​രം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​പ്ര​ദീ​പ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ ലീ​ന സൈ​മ​ണ്‍, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​കു​മാ​ർ, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.