കൃ​ഷിയി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഏതുവിധേനയും കൊ​ല്ലാ​ൻ അ​നു​വ​ദിക്ക​ണ​മെ​ന്ന്
Monday, November 23, 2020 12:42 AM IST
മാ​ന​ന്ത​വാ​ടി: കൃ​ഷി ഇ​ട​ത്തി​ൽ ഇ​റ​ങ്ങി നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ട് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് വ​ന്യ​മൃ​ഗ​ശ​ല്യ​പ്ര​തി​രോ​ധ ക​ർ​മ്മ​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.
ജ​ന​ജാ​ഗ്ര​താ സ​മി​തി ചേ​ർ​ന്ന് ലൈ​സ​ൻ​സ് ഉ​ള്ള​തോ​ക്ക്ഉ​ട​മ​ക​ളു​ടെ പാ​ന​ലും ഒൗ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യി​ട്ടും നാ​ളി​തു​വ​രെ ഒ​രു തീ​രു​മാ​ന​വും ആ​ദ്ദേ​ഹം എ​ടു​ത്തി​ട്ടി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം​കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​മെ​ന്ന സ​ർക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​വി​രു​ദ്ധ​രാ​ക്കി ആ​ക്കി മാ​റ്റു​ക​യാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ലൈ​സ​ൻ​സ് ഉ​ള്ള​തോ​ക്കു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചാ​രി. ആ​ദി​വാ​സി ഗോ​ത്ര​സ​മൂ​ഹ​ത്തി​ന് അ​വ​രു​ടെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ആ​യു​ധം ഉ​പ​​യോ​ഗി​ച്ചും ക​ർ​ഷ​ക​ന് ഏ​ത് മാ​ർ​ഗ്ഗ​ത്തി​ലും കൃ​ഷി ഇ​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നം​മ​ന്ത്രി​ക്കും പ്രി​ൻ​സി​പ്പ​ൽ സി​സി​എ​ഫ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും അ​തോ​ടൊ​പ്പം അ​നു​വാ​ദം​ന​ൽ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ൻ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​പ്ര​തി​രോ​ധ​ക​ർ​മ്മ​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ​കെ. അ​ന​ന്ത​ൻ​ന​ന്പ്യ​ർ, ആ​ർ. സു​കു​മാ​ര​ൻ, ടി. ​സ​ന്തോ​ഷ്കു​മാ​ർ, ആ​ർ. ജ​യ​ച​ന്ദ്ര​ൻ, നാ​സ്‌​സ​ർ ബാ​വ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.