പ​ത്തു​മാ​സ​മാ​യി വ​രു​മാ​ന​മി​ല്ല; അ​ന​ന്ത​വീ​ര തി​യ​റ്റ​ർ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ണീ​രി​ൽ
Monday, November 23, 2020 12:42 AM IST
ക​ൽ​പ്പ​റ്റ: പ​ത്തു​മാ​സ​ത്ത​ള​മാ​യി വ​രു​മാ​നം ഇ​ല്ലാ​തെ ന​ഗ​ര​ത്തി​ലെ അ​ന​ന്ത​വീ​ര തി​യ​റ്റ​ർ തൊ​ഴി​ലാ​ളി​ക​ൾ. നി​ത്യ​ച്ചെ​ല​വി​നു​ള്ള തു​ക പോ​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്‍റ് കൂ​ട്ടാ​ക്കു​ന്നി​ല്ല. ജീ​വി​ത​ദു​രി​ത​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ തി​യ​റ്റ​ർ തു​റ​ക്കെ​ട്ട എ​ന്ന പ​ല്ല​വി​യാ​ണ് മാ​നേ​ജ്മെ​ന്‍റി​നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ച തി​യ​റ്റ​ർ ഇ​നി എ​ന്നു തു​റ​ക്കും എ​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വ​വും തൊ​ഴി​ലാ​ളി​ക​ളെ അ​ല​ട്ടു​ക​യാ​ണ്.

ന​ഗ​ര​ത്തി​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​ണ് അ​ന​ന്ത​വീ​ര തി​യ​റ്റ​ർ. നി​ല​വി​ൽ മാ​നേ​ജ​രും ഓ​പ്പ​റേ​റ്റ​റും ഗെ​യ്റ്റ് സ്റ്റാ​ഫും അ​ട​ക്കം മൂ​ന്നു ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ മു​ന്പു​വ​രെ ഒ​ന്പ​ത് ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഫോ​റ​ൻ​സി​ക് എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​റ്റു തി​യ​റ്റ​റു​ക​ൾ​ക്കൊ​പ്പം അ​ന​ന്ത​വീ​ര​യും അ​ട​ച്ച​ത്. മാ​ർ​ച്ചി​ൽ തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ച 10 ദി​വ​സ​ത്തെ വേ​ത​ന​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ച്ച​ത്. പി​ന്നീ​ട് മാ​സ​ങ്ങ​ളോ​ളം വ​രു​മാ​നം ഇ​ല്ലാ​തെ​വ​ന്ന തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പി​ച്ച​പ്പോ​ൾ മാ​നേ​ജ്മെ​ന്‍റ് കൈ​മ​ല​ർ​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ഗ​ത്യ​ന്ത്യ​ര​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​യ​ൻ നേ​തൃ​ത്വം മു​ഖേ​ന ലേ​ബ​ർ ഓ​ഫീ​സ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യും വെ​റു​തെ​യാ​യി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ഇ​ട​പെ​ടാ​ൻ​പോ​ലും ലേ​ബ​ർ ഓ​ഫീ​സ​ർ ഇ​തു​വ​രെ ത​യ​റാ​യി​ല്ല.

തി​യ​റ്റ​ർ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം ഉ​ട​മ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കു തി​ക​ഞ്ഞ ബോ​ധ്യ​മു​ണ്ട്. അ​തി​നാ​ൽ​ത്ത​ന്നെ കു​ടും​ബം പ​ട്ടി​ണി​യാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള വ​ക മാ​ത്ര​മാ​ണ് അ​വ​ർ മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ച്ച​ത്. അ​തു​പോ​ലും ല​ഭി​ക്കാ​തെ​വ​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​യ​ൽ​ക്കാ​രു​ടെ​യും മ​റ്റും സ​ഹാ​യ​ത്തി​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യാ​ണ്. അ​ന​ന്ത​വീ​ര തി​യ​റ്റ​റി​ൽ​നി​ന്നു മൂ​ന്നു വ​ർ​ഷം മു​ന്പ് ഒ​ഴി​വാ​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. കാ​ടു​ക​യ​റു​ക​യാ​ണ് അ​ന്ത​ര​വീ​ര തി​യ​റ്റ​ർ വ​ള​പ്പി​ൽ. ഇ​തു​പോ​ലെ ത​ങ്ങ​ളു​ടെ ജീ​വി​ത​വും കാ​ടു​പി​ടി​ക്കു​ക​യാ​ണെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ൽ വി​ജ​യ, ജൈ​ത്ര, അ​ന​ന്ത​വീ​ര, മ​ഹാ​വീ​ര എ​ന്നി​ങ്ങ​നെ നാ​ലു തി​യ​റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ വി​ജ​യ എ​ന്നേ​ക്കു​മാ​യി അ​ട​ച്ചു. ന​വീ​ക​ര​ണ​ത്തി​നാ​യി കോ​വി​ഡ്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ന്പേ ജൈ​ത്ര​യും പൂ​ട്ടി. അ​ന്ത​വീ​ര​യി​ലും മ​ഹാ​വീ​ര​യി​ലും മാ​ത്ര​മാ​ണ് സി​നി​മാ​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്ന​ത്.