ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു;​ സ​ഹ​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Saturday, November 21, 2020 10:55 PM IST
മാ​ന​ന്ത​വാ​ടി: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. വാ​ളാ​ട് കാ​ട്ടി​മൊ​ട്ട​മ്മ​ൽ ബാ​ല​ൻ-​പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷാ​ണ്(21)​മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ സു​ധീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ശേ​രി റോ​ഡി​ൽ കു​ഴി​നി​ല​ത്തി​നും എ​സ് വ​ള​വി​നു​മി​ട​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ത്തി​നെ​ത്തു​ന്പോ​ൾ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു ബൈ​ക്ക്.