അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ വ​ന്യ​മൃ​ഗ ഭീ​തി​യി​ൽ
Friday, November 20, 2020 11:19 PM IST
കാ​ട്ടി​ക്കു​ളം: ബാ​വ​ലി അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ ക​ടു​വ, കാ​ട്ടാ​ന ഭീ​തി​യി​ൽ. ഒ​രു മാ​സ​ത്തോ​ള​മാ​യി പു​ൽ​പ്പ​ള്ളി​യോ​ട് ചേ​ർ​ന്ന ക​ർ​ണാ​ട​ക​യി​ലെ മ​ച്ചൂ​ർ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യേ​യും ക​ടു​വ​യേ​യും ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​വാ​സി​യ ക​ർ​ഷ​ക​ൻ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ന്പോ​ഴാ​ണ് ചു​മ​ർ ത​ക​ർ​ത്ത കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്ന​ത്. സ്വ​ന്തം വീ​ട്ടി​ൽ പോ​ലും ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. എ​ച്ച്ഡി കോ​ട്ട, കാ​ക്ക​ര കോ​ട്ട വ​നം ഡി​വി​ഷ​നി​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് മ​ച്ചൂ​ർ.
ഇ​തി​ന് മു​ൻ​പ് മൂ​ന്ന് പേ​രെ ന​ര​ഭോ​ജി ക​ടു​വ കൊ​ന്നു​തി​ന്ന സം​ഭ​വ​വും ഇ​വി​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ക​ർ​ഷ​ക​ന്‍റെ കൃ​ഷി​ക്ക് കാ​വ​ൽ നി​ന്ന കാ​രാ​മ​ചി​ന്നു​വി​നെ കാ​ട്ടാ​ന ഏ​റു​മാ​ടം ത​ക​ർ​ത്ത് അ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ഇ​ട​ത് കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം നി​ത്യ​സം​ഭ​വ​മാ​യി​ട്ടും ജീ​വ​ന​ഹാ​നി സം​ഭ​വി​ച്ചു​ട്ടു​പോ​ലും പ്ര​ദേ​ശ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​ർ സ്ഥീ​ക​രി​ച്ചി​ട്ടി​ല്ല.
എ​ന്നാ​ൽ മ​ച്ചൂ​രി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് കാ​ട്ടാ​ന ട്ര​ഞ്ചും ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗും വ​നം​വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ർ​ണ്ണാ​ട​ക അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഷാ​ണ​മം​ഗ​ലം, ക​ക്കേ​രി, എ​ട​ക്കോ​ട്, പ​ന​വെ​ല്ലി, പു​ളി​മൂ​ട്കു​ന്ന്, തോ​ൽ​പെ​ട്ടി, കാ​ര​മാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ളി​മൂ​ട്കു​ന്നി​ൽ ഒ​രു പ​ശു​വി​നെ തൊ​ഴു​ത്തി​ൽ ക​യ​റി ക​ടു​വ കൊ​ല്ലു​ക​യും തൊ​ട്ട​ടു​ത്ത് വ​യ​ലി​ൽ മേ​യി​ക​യാ​യി​രു​ന്ന പ​ശു​വി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.
എ​ട​ക്കോ​ട് കോ​ള​നി​യി​ലെ ക​യ​മ​ന്‍റെ ര​ണ്ട് പ​ശു​വി​നെ​യും ക​ടു​വ കൊ​ന്നു. കാ​ടി​നോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന വ​ന​വാ​സി​ക​ളും മ​റ്റ് ക​ർ​ഷ​ക​രും ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ക​ഴി​യു​ന്ന​ത്.