പ്രചാരണം: ചു​മ​രു​ക​ൾ അ​ന്വ​ഷി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ
Friday, November 20, 2020 11:18 PM IST
മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തോ​ടെ നാ​ട്ടി​ലെ ചു​മ​രു​ക​ൾ​ക്ക് വ​ൻ ഡി​മാ​ന്‍റാ​ണ്. എ​ഴു​താ​ൻ ചു​മ​രു​ക​ൾ അ​ന്വ​ഷി​ച്ചി​ള്ള ഓ​ട്ട​ത്തി​ലാ​ണ് ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ. കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ൽ പ​ല​രും ചു​മ​ർ, ബാ​ന​ർ എ​ഴു​ത്ത് മേ​ഖ​ല​യി​ൽ നി​ന്നും പി​ൻ​മാ​റി​യി​രു​ന്നു​വെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​തോ​ടെ സ​ജീ​വ​മാ​വു​ക​യാ​ണ് ക​ലാ​കാ​ര​ൻ​മാ​ർ.
ഫ്ള​ക്സ് നി​രോ​ധി​ച്ചെ​ങ്കി​ലും തു​ണി​യി​ൽ പ്രി​ന്‍റിം​ഗ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബാ​ന​റു​ക​ളും ചു​മ​രെ​ഴു​ത്തും ന​ട​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ആ​ഘാ​ത​മാ​യി മാ​റി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള പ്ര​ച​ാര​ണ​മാ​ണ്. ചു​മ​രെ​ഴു​ത്തു​ക​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നി​ല്ലെ​ങ്കി​ലും പ​ഴ​യ രീ​തി​യി​ലു​ള്ള ബാ​ന​റു​ക​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ചു​മ​രു​ക​ൾ​ക്ക് പു​റ​മേ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ റോ​ഡു​ക​ളും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ വേ​ഥി​യാ​യി​ക്ക​ഴി​ഞ്ഞു.