കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നേ​രി​ട്ടു​ള്ള വി​ൽ​പ​ന നി​ർ​ത്താ​ൻ ഉ​ത്ത​ര​വ്
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ​ഴ​യ​മാ​ർ​ക്ക​റ്റ്, ചു​ങ്കം പു​തി​യ സ്റ്റാ​ൻ​ഡി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റ്, മൂ​ല​ങ്കാ​വി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റ്, ഐ​ശ്വ​ര്യ​മാ​ളി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റ്, കോ​ട്ട​ക്കു​ന്നി​ലെ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നേ​രി​ട്ടു​ള്ള പ്ര​വ​ർ​ത്ത​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​രാ​ഴ്ച​കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വി​ട്ടു. ഇ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ മാ​സ്ക്, ക​യ്യു​റ​ക​ൾ എ​ന്നി​വ ധ​രി​ക്കാ​തെ​യാ​ണ് മ​ത്സ്യ/​മാം​സ വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് വി​വ​രം ല​ഭി​ച്ച അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
അ​തേ​സ​മ​യം ഈ ​മാ​ർ​ക്ക​റ്റു​ക​ളി​ലെ ക​ട​ക​ൾ​ക്ക് ഹോം ​ഡെ​ലി​വ​റി​യാ​യി തു​ട​ർ​ന്നും വ്യാ​പാ​രം ന​ട​ത്താ​ം. ഫോ​ണ്‍ ന​ന്പ​റി​ലൂ​ടെ ബു​ക്ക് ചെ​യ്ത് മ​ത്സ്യ​വും മാം​സ​വും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. 24 ന് ​മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. മാ​ന​ന്ത​വാ​ടി, വൈ​ത്തി​രി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ​മാ​ർ മ​ത്സ്യ​മാം​സ മാ​ർ​ക്ക​റ്റു​കളിൽ കോ​വി​ഡ് പ്ര​ട്ടോ​ക്കോ​ൾ പാ​ലി​ക്കുന്നുണ്ടെന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

കു​റു​ന്പ​ല​ക്കോ​ട്ട, അ​ന്പു​കു​ത്തി
മ​ല​ക​ൾ അ​ട​ച്ചി​ടും

ക​ൽ​പ്പ​റ്റ: കു​റു​ന്പ​ല​ക്കോ​ട്ട, അ​ന്പു​കു​ത്തി മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വേ​ശ​നം 22 മു​ത​ൽ നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വി​ട്ടു.
ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്നെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.