മാ​വോ​യി​സ്റ്റ് സി.​പി. ജ​ലി​ലീ​ന്‍റെ മ​ര​ണം: കു​ടും​ബാം​ഗ​ങ്ങ​ൾ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ല​ക്കി​ടി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ 2019 മാ​ർ​ച്ച് ആ​റി​നു രാ​ത്രി മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ൽ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​രും ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ.​തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും നീ​തി​യോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​വോ​വാ​ദി​ക​ളെ ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ടി​വ​ച്ചു​കൊ​ന്ന​ശേ​ഷം ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​നി​ടെ എ​ട്ടു മാ​വോ​യി​സ്റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ വ​യ​നാ​ട്ടി​ലെ പ​ടി​ഞ്ഞാ​റ​ത്ത​റ​യ്ക്കു സ​മീ​പം വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് വേ​ൽ​മ​രു​ക​നാ​ണ് പോ​ലീ​സി​ന്‍റെ തോ​ക്കി​നു ഇ​ര​യാ​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​മാ​ണ്.
മ​ജി​സ്റ്റീ​രി​യി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ പു​റം​ലോ​കം കാ​ണാ​തെ പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി പ​റ​ഞ്ഞു. പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ജി. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​രാ​ട്ടം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​പി. ഷാ​ന്േ‍​റാ​ലാ​ൽ, ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ സി.​പി. നൂ​ർ​ജ​ഹാ​ൻ, സി.​പി. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളാ​യ സി.​പി. അ​ബ്ദ​ൽ​റ​ഹ്മാ​ൻ, സി.​പി. ന​വാ​സ്, സി.​പി. ജി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.