അ​ന്താ​രാ​ഷ്ട്ര ശി​ശു​ദി​നം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Friday, November 20, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് അ​തി​ജീ​വി​ച്ച കു​ട്ടി​ക​ളു​ടെ ആ​ദ​രം. ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ​യോ​ടൊ​പ്പം കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ.​സി.​കെ. ദി​വ്യ(​ജി​ല്ലാ ഗ​വ.​ഹോ​സ്പി​റ്റ​ൽ), അ​മി​ത് ര​മ​ണ​ൻ (ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ), പി.​വി. സു​രേ​ന്ദ്ര​ൻ (ഡി​വൈ​എ​സ്പി), എ.​എ​സ്. ഷാ​മി​ള (ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സ്), മ​നോ​ജ് (ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്), അ​നി​ത കെ. ​വ​ർ​ഗ്ഗീ​സ് (സ്റ്റാ​ഫ് ന​ഴ്സ്), ഒ.​ആ​ർ. സ​ജീ​വ് (ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ), സി​ബി​ൻ (എ​പ്പി​ഡ​മി​യോ​ള​ജി​സ്റ്റ്), ടി.​ഡി. ഷാ​ജി​മോ​ൾ (ആ​ശാ​വ​ർ​ക്ക​ർ) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ചൈ​ൽ​ഡ് ലൈ​ൻ വ​യ​നാ​ട് കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ബാ​ലാ​വ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കെ. ​അ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ സി.​കെ. ദി​നേ​ശ​ൻ, കോ-​ഓ​ഡി​നേ​റ്റ​ർ എ.​സി. ദാ​വൂ​ദ്, ഡോ.​സി.​കെ. ദി​വ്യ, അ​മി​ത് ര​മ​ണ​ൻ ചൈ​ൽ​ഡ്ലൈ​ൻ കൗ​ണ്‍​സി​ല​ർ അ​നി​ഷ ജോ​സ്, ഫാ​ത്തി​മ നി​ലൂ​ഫ​ർ, ശാ​ലി​സ​ണ്‍ വ​ർ​ഗ്ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.