സം​വ​ര​ണാ​നു​കൂ​ല്യം: മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ന​ൽ​ക​ണ​മെ​ന്ന്
Friday, October 30, 2020 1:24 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക പി​ന്നോ​ക്ക​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച 10 ശ​ത​മാ​നം സം​വ​ര​ണം 2019 ജ​നു​വ​രി 19 ലെ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തി​യ​തി മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ക്ഷേ​മ​സ​ഭ വ​യ​നാ​ട് ജി​ല്ലാ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ഇ​ത​ര മു​ന്നോ​ക്ക സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തും.
450 ൽ ​അ​ധി​കം ത​സ്തി​ക​ക​ളി​ലേ​ക്ക് 2019 ന​വം​ന്പ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി പി​എ​സ്‌​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു ന​ട​പ​ടി​ക​ളാ​യി ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ ഒ​ഴി​വു​ക​ളു​ള്ള ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ​സാ​ന്പ​ത്തി​ക പി​ന്നോ​ക്ക​ക്കാ​ർ​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം കി​ട്ടാ​ൻ ത​ക്ക​വ​ണ്ണം മു​ൻ കാ​ല പ്രാ​ബ​ല്യം ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്ക​ണ​മെ​ന്നും യോ​ഗ​ക്ഷേ​മ​സ​ഭ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു എ​സ്. ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം ഈ​ശ്വ​ര​ൻ മാ​ട​മ​ന, ജി​ല്ലാ സെ​ക്ര​ട്ട​റി മ​ര​ങ്ങാ​ട് കേ​ശ​വ​ൻ​ന​ന്പൂ​തി​രി, പീ​നി​ക്കാ​ട് ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി, പു​തി​യി​ല്ലം ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, ഏ​റാ​ഞ്ചേ​രി നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ജി​ല്ലാ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് മേ​ക്കാ​ട് രാ​ധാ​ദേ​വി അ​ന്ത​ർ​ജ​നം, നീ​ല​മ​ന മ​ധു​സൂ​ത​ന​ൻ ന​ന്പൂ​തി​രി, മ​ര​നെ​ല്ലി മോ​ഹ​ന​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.