മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, October 30, 2020 1:24 AM IST
പു​ൽ​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യും പ്ര​ക​ട​ന​വും ന​ട​ത്തി. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം. ​ശി​വ​ശ​ങ്ക​ര​നും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​യും അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും പാ​ർ​ട്ടി​യും പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ചൊ​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ജോ​യി, സ​ണ്ണി​തോ​മ​സ്, രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.