മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണമെന്നാവശ്യപ്പെട്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, October 30, 2020 1:24 AM IST
ക​ൽ​പ്പ​റ്റ: സ്വ​ർ​ണ​ക്ക​ള്ള​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബംഗളൂരുവിൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷിനെയും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഈ ​ര​ണ്ട് വ്യ​ക്തി​ക​ളെ​യും ഒ​രേ​സ​മ​യം അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ സ്വ​ർ​ണ​ക്ക​ട​ത്തും മ​യ​ക്കു​മ​രു​ന്ന് കേ​സും ത​മ്മി​ൽ വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സും, പാ​ർ​ട്ടി​സെ​ക്ര​ട്ട​റി​യു​ടെ വീ​ടും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന വ​ലി​യ മാ​ഫി​യ ശൃം​ഖ​ല ത​ന്നെ ഇ​തി​ന് പി​ന്നി​ലു​ണ്ട്. ധാ​ർ​മി​ക​ത​യു​ടെ ഒ​രം​ശ​മെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​റ​ണാ​യി വി​ജ​യ​ൻ രാ​ജി​വ​ച്ചൊ​ഴി​യണ​​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പി.​പി. ആ​ലി, ടി.​ജെ. ഐ​സ​ക്, സി. ​ജ​യ​പ്ര​സാ​ദ്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, എ​സ്. മ​ണി, പി. ​വി​നോ​ദ്കു​മാ​ർ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, ഡി​ന്‍റോ ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.