വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​രം
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​ണ്‍​ലോ​ക്ക് യൂ​വ​ർ ക്രി​യേ​റ്റി​വി​റ്റി വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 12 മു​ത​ൽ 18 വ​യ​സ്‌​സു​വ​രെ പ്രാ​യ​മാ​യ കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
കു​ട്ടി​ക​ൾ സ്വ​യം നി​ർ​മ്മി​ച്ച വീ​ഡി​യോ​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്. ’കു​ട്ടി​ക​ളു​ടെ ക്രി​യാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൗ​തു​ക​മു​ണ​ർ​ത്തു​ന്ന വി​ഷ​യ​ങ്ങ​ൾ’ എ​ന്ന​താ​ണ് വി​ഷ​യം. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.

ഒ​ന്നാം​സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​യ വീ​ഡി​യോ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് അ​യ​ക്കു​ക​യും സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ല​ഭി​ക്കു​ന്ന വി​ജ​യി​ക്ക് 10000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 7500 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 5000 രൂ​പ​യും കാ​ഷ്പ്രൈ​സ് ല​ഭി​ക്കും.

ഒ​ക്ടോ​ബ​ർ 29 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ന​വം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന​കം [email protected] എ​ന്ന മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം.

കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 246098, 9207387192 എ​ന്നീ ന​ന്പ​റു​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വി​ളി​ക്കാം.