പാ​ട്ട​ത്തി​നെ​ടു​ത്ത 450 ഏ​ക്ക​റി​ൽ കാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി വ​ടു​വ​ൻ​ചാ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക്
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​വ​യി​ലി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത 450 ഏ​ക്ക​റി​ൽ വ​ടു​വ​ൻ​ചാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ബാ​ങ്കി​നു കീ​ഴി​ൽ രൂ​പീ​ക​രി​ച്ച അ​ഗ്രോ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. ബാ​ങ്ക് മെം​ബ​ർ​മാ​രാ​ട​ക്കം മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ശു, പോ​ത്ത്, ആ​ട്, കോ​ഴി, മ​ത്സ്യം, താ​റാ​വ്, പ​ച്ച​ക്ക​റി, തീ​റ്റ​പ്പു​ല്ല് കൃ​ഷി​ക​ളും ന​ഴ്സ​റി, വി​ത്തു​ത്പാ​ദ​ന കേ​ന്ദ്രം എ​ന്നി​വ​യു​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ന​ട​ത്തു​മെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ പി.​സി. ഹ​രി​ദാ​സ​ൻ, കെ.​വി. ബാ​ബു, ഖാ​ലി​ദ്, മു​ഹ​മ്മ​ദ​ലി, വി.​കെ. ജ​യിം​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫി​ഷ​റീ​സ്,മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു​ക​ൾ, ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ പി​ന്തു​ണ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. 1,200 ഏ​ക്ക​ർ വ​രു​ന്ന പാ​ടി​വ​യ​ൽ എ​സ്റ്റേ​റ്റി​ൽ റീ ​പ്ലാ​ന്‍റ് ചെ​യ്ത കാ​പ്പി​ത്തോ​ട്ട​വും വ​യ​ലും ഉ​ൾ​പ്പെ​ടു​ന്ന ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത​ത്. പ​ത്തു വ​ർ​ഷ​മാ​ണ് പാ​ട്ട​ക്കാ​ല​വ​ധി. പ​ദ്ധ​തി ന​ട​ത്തി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ ഒ​രു ശ​ത​മാ​ന​മാ​ണ് പാ​ട്ടം.
ബാ​ങ്കി​നു കീ​ഴി​ൽ ലേ​ബ​ർ ബാ​ങ്ക് രൂ​പീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി​യി​ലേ​ക്കു തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 20നു​ശേ​ഷം നി​യ​മ​നം ന​ട​ത്തും. 300 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ നി​യ​മി​ക്കു​ന്ന​ത്. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന ഉ​ണ്ടാ​കും.

പാ​ട്ട​ത്തി​നെ​ടു​ത്ത​തി​ൽ 400 ഏ​ക്ക​റി​ൽ തീ​റ്റ​പ്പു​ൽ​കൃ​ഷി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തീ​റ്റ​പ്പു​ല്ല് മൂ​പ്പൈ​നാ​ട് ക്ഷീ​ര​സം​ഘം മു​ഖേ​ന ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കും. മൂ​ന്നു ഏ​ക്ക​റാ​ണ് കാ​ർ​ഷി​ക ന​ഴ്സ​റി​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു ഏ​ക്ക​റി​ൽ മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തും. കാ​ൽ ല​ക്ഷം കോ​ഴി, 100 വീ​തം പോ​ത്ത്, പ​ശു, ആ​ട് എ​ന്നി​വ​യെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ള​ർ​ത്തും. സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് കാ​ർ​ഷി​ക പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.