മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര ഭ​വ​നപ​ദ്ധ​തി: വി​ജി​ല​ൻ​സ് കേ​സ​ടു​ത്തു
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ സ​മ​ഗ്ര ഭ​വ​ന പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡി​വൈ​എ​ഫ്ഐ മൂ​പ്പൈ​നാ​ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​ത്. ഭ​വ​ന പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്നു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​വ​ശ്യ​മെ​ന്നു ഡി​വൈ​എ​ഫ്ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. റി​യാ​സ്, സെ​ക്ര​ട്ട​റി കെ. ​റ​ഷീ​ദ്, ട്ര​ഷ​റ​ർ സി.​വി. ജ​സി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. സ​ജി​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
2015-16ൽ ​പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച​താ​ണ് സ​മ​ഗ്ര ഭ​വ​ന പ​ദ്ധ​തി. 340 പേ​ർ​ക്കാ​ണ് വീ​ടു അ​നു​വ​ദി​ച്ച​ത്. ഭ​വ​ന നി​ർ​മാ​ണ​ത്തി​നു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ന​ൽ​കു​ന്ന​തി​നു ജി​ല്ലാ ബാ​ങ്കി​ൽ​നി​ന്നു 6.8 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്തു. തു​ക കു​റ​വാ​യ​തി​നാ​ൽ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക​ട​ക്കം ക​ഴി​ഞ്ഞി​ല്ല. സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കേ​ണ്ടേ​ന്നു 2018 ജ​നു​വ​രി 16നു ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​താ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റും വി​ന​യാ​യ​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ൽ 300 വീ​ടു​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 181 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 2019ൽ ​അ​നു​വ​ദി​ച്ച ഫ​ണ്ട് അ​തേ​വ​ർ​ഷം ത​ന്നെ ചെ​ല​ഴി​ച്ച​താ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​ക്കു ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക ന​ൽ​കി​യ​തു 2020 ജ​നു​വ​രി 30നാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.