എം.എം.ജോസഫിനോട് കാണിച്ചത് നീതികേട്: കാർഷിക പുരോഗമന വനിതാ സമിതി
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: ഭൂ​മി​ക്ക് വേ​ണ്ടി നാ​ൽ​പ​ത് വ​ർ​ഷ​ക്കാ​ലം പോ​രാ​ട്ടം ന​ട​ത്തി​യി​ട്ടും നീ​തി ല​ഭി​ക്കാ​ത്ത പൊ​ഴു​ത​ന സേ​ട്ടു​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന എം.​എം. ജോ​സ​ഫി​നോ​ട് അ​ധി​കാ​രി​ക​ൾ കാ​ണി​ക്കു​ന്ന​ത് തി​ക​ച്ചും ക്രൂ​ര​ത ആ​ണെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന വ​നി​താ സ​മി​തി വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​ണ​സു​ര ഡാ​മി​ന് വേ​ണ്ടി ത​രി​യോ​ട് വി​ല്ലേ​ജി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ പ​തി​നൊ​ന്നു പേ​രെ ഒ​ഴി​പ്പി​ച്ച​തി​ൽ മ​രി​ച്ച ഒ​രു വ്യ​ക്തി​യൊ​ഴി​കെ ബാ​ക്കി ഒ​ന്പ​ത് പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. എ​ന്നാ​ൽ ജോ​സ​ഫി​ന് മ​ന​പൂ​ർ​വം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല.
അ​ന്ന​ത്തെ വ​നം​വ​കു​പ്പി​ലെ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​നെ​തി​രെ നി​ന്ന​ത് നി​ഷി​പ്ത വ​ന ഭൂ​മി​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ​ഫി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ദ്ദേ​ഹം ന​വം​ബ​ർ ര​ണ്ടി​ന് വൈ​ത്തി​രി​യി​ൽ ന​ട​ത്തു​ന്ന പ​ട്ടി​ണി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് വൈ​ത്തി​രി താ​ലൂ​ക്കി​ൽ നി​ന്ന് ഇ​രു​പ​തോ​ളം വ​നി​താ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
കാ​ർ​ഷി​ക പു​രോ​ഗ​മ​ന വ​നി​താ സ​മി​തി ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ത്സ ചാ​ക്കോ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​സി. പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. യൂ​സ​ഫ് ഹാ​ജി, ടി.​കെ. ഉ​മ്മ​ർ, ജോ​ർ​ജ് യു. ​ജോ​ണ്‍, സ​ന്ധ്യ മ​നോ​ജ്, ടി.​വി. ധ​ന്യ, സ​ക്കീ​ന ബ​ഷീ​ർ, ഷീ​ജ സ​നോ​ജ്, എ.​പി. വി​മ​ല, പി.​എ​സ്. സ​ഞ്ജു, പ്രീ​തു സ​ജി​ത്ത്, ജെ​യ്നി ഷി​നോ​ജ്, സീ​ത മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.