വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് ബ​ന്ധ​ത്തി​നി​ല്ല:​മു​ല്ല​പ്പ​ള്ളി
Tuesday, October 27, 2020 11:04 PM IST
ക​ൽ​പ്പ​റ്റ:​വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് ബ​ന്ധ​ത്തി​നി​ല്ലെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.​മീ​ന​ങ്ങാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​വ്ര​വ​ർ​ഗീ​യ​ത​യു​മാ​യി ഒ​രു​കാ​ല​ത്തും സ​മ​വാ​യ​വു​മു​ണ്ടാ​ക്കാ​ത്ത ഏ​ക പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സാ​ണ്. വെ​ൽ​ഫെ​യ​ർ​പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു നേ​ര​ത്തേ പ​റ​ഞ്ഞ​താ​ണ്.​യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.​ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റു​ച​ർ​ച്ച ന​ട​ത്തു​മെ​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു കാ​ര്യ​വും ഈ ​യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല.
വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി എ​ക്കാ​ല​ത്തും ബ​ന്ധ​മു​ണ്ടാ​ക്കി​യ​ത് സി​പി​എ​മ്മാ​ണ്.​വ​സ്തു​ത​ക​ൾ നി​ര​ത്തി​യാ​ണ് ഇ​ക്കാ​ര്യം താ​ൻ പ​റ​യാ​റു​ള്ള​ത്.​ഇ​തി​നു മ​റു​പ​ടി പ​റ​യാ​ൻ ന​ട്ടെ​ല്ലു​ള്ള ഒ​രു സി​പി​എം നേ​താ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.
കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തെ​ക്കു​റി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്നു അ​ട​ർ​ത്തി​യെ​ടു​ത്താ​ണ് സി​പി​എം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.​മ​ല​പ്പു​റ​ത്തും,വ​യ​നാ​ട്ടി​ലും അ​ദ്ദേ​ഹം കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​രം​ഗ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ന​ല്ല രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. കോ​ണ്‍​ഗ്ര​സും അ​തു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ലെ​ത്താ​നു​ള്ള കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണ്.​ല​ക്ഷ്യ​ത്തി​ൽ നി​ന്നു അ​ക​ന്നു​പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്.​തു​ട​ക്ക​ത്തി​ൽ ന​ല്ല ജാ​ഗ്ര​ത​യു​ണ്ടാ​യി​രു​ന്നു.​ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ന​ല്ല ല​ക്ഷ്യ​ബോ​ധ​മു​ണ്ടാ​യി​രു​ന്നു.​പി​ന്നീ​ട് അ​വ​രെ ബിം​ബ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്.​ഇ​തു കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു.
കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ​രം​ഗം ത​ക​ർ​ന്നി​രി​ക്ക​യാ​ണ്.​ക​ള്ള​ക്ക​ട​ത്ത്,മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ വ​ന്ന​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും സി​പി​എം സെ​ക്ര​ട്ട​റി​ക്കും മ​റ്റൊ​രു​കാ​ര്യ​വും ശ്ര​ദ്ധി​ക്കാ​നാ​യി​ല്ല.​ആ​രോ​ഗ്യ​മ​ന്ത്രി​യെ വ​ഴി​തെ​റ്റി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യും ഉ​പ​ജാ​പ​സം​ഘ​വും പി​ആ​ർ ഏ​ജ​ൻ​സി​ക​ളു​മാ​ണ്. സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സ് ഒ​രു കു​റ്റ​വും ഏ​റ്റെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല.​കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രു​ന്നു.​ഒ​രു ഘ​ട്ടം വ​ന്ന​പ്പോ​ൾ സ​മ​ര​പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു. ഇ​തി​നെ ക്ര​മ​ക്കേ​ടു​ക​ൾ മൂ​ടി​വ​യ്ക്കാ​നും അ​ഴി​മ​തി​ക്കു കു​ട​പി​ടി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി സ​ർ​ക്കാ​ർ ക​ണ്ടു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും പാ​ർ​ട്ടി സ​മ​ര​രം​ഗ​ത്തെ​ത്തി​യ​ത്.
മു​ന്നാ​ക്ക സം​വ​ര​ണ വി​ഷ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ​പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ കോ​ണ്‍​ഗ്ര​സ് എ​ടു​ത്ത നി​ല​പാ​ടി​ൽ വെ​ള്ളം​ചേ​ർ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. പാ​ർ​ട്ടി കേ​ര​ള​ഘ​ട​ത്തി​ന്‍റെ പ​ഴ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല.​
ഇ​ക്കാ​ര്യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.​എ​ന്നാ​ൽ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.​നേ​താ​ക്ക​ളാ​യ കെ.​പി. അ​നി​ൽ​കു​മാ​ർ,കെ.​സി. റോ​സ​ക്കു​ട്ടി,പി.​കെ. ജ​യ​ല​ക്ഷ്മി,വി.​എ. ക​രീം,ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ,കെ.​കെ. ഏ​ബ്ര​ഹാം,എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ,കെ.​എ​ൽ. പൗ​ലോ​സ്,പി.​വി. ബാ​ല​ച​ന്ദ്ര​ൻ,പി.​പി. ആ​ലി, ച​ന്ദ്ര​ൻ വെ​ള്ള​മു​ണ്ട തു​ട​ങ്ങി​യ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.