ര​ക്ത​ദാ​ന ക്യാ​ന്പ് നാ​ളെ
Monday, October 26, 2020 11:19 PM IST
കാ​വും​മ​ന്ദം: ത​രി​യോ​ട് സെ​ക്ക​ൻ​ഡ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വ​ള​ണ്ടി​യ​ർ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ കാ​വും​മ​ന്ദ​ത്ത് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, സെ​ക്ര​ട്ട​റി എം. ​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ത ബാ​ങ്കു​ക​ളി​ൽ ര​ക്ത​ത്തി​ന് ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്യാ​ന്പ്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ കാ​വും​മ​ന്ദം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള മ​ദ്ര​സാ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഫോ​ണ്‍: 9048016432, 9526850199.