ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 26, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡി​സ്പെ​ൻ​സ​റി​യാ​ണ് പു​തു​താ​യി നി​ർ​മ്മി​ച്ച സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 24.77 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. 102 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തോ​ട് കൂ​ടി​യ ഒ​റ്റ​നി​ല കെ​ട്ടി​ട​ത്തി​ൽ അ​റ്റാ​ച്ച്ഡ് ടോ​യ്ല​റ്റ് സം​വി​ധാ​ന​ത്തോ​ട് കൂ​ടി​യ ഡോ​ക്ട​ർ ക്യാ​ബി​ൻ, ന​ഴ്സിം​ഗ് റൂം, ​ഫാ​ർ​മ​സി, രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഒൗ​ട്ട്സൈ​ഡ് ടോ​യ്ല​റ്റ്, സ്റ്റെ​യ​ർ റൂം ​എ​ന്നീ സൗ​ക​രു​ങ്ങ​ളു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് റാ​ന്പ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ച​ട​ങ്ങി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി. ​ബീ​ന ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ​ഫ്എ​സി ഡി​എം​ഒ ഡോ. ​കെ.​എ​ൻ. ഹ​രി​ലാ​ൽ, കോ​ഴി​ക്കോ​ട് ഹോ​മി​യോ ഡി​എം​ഒ ക​വി​ത പു​രു​ഷോ​ത്ത​മ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ൾ അ​സീ​സ്, വാ​ർ​ഡ് മെം​ബ​ർ വി.​എ. ഗോ​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.