പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ശു​ചി​ത്വ പ​ദ​വി പു​ര​സ്കാ​രം
Monday, October 26, 2020 11:19 PM IST
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ കീ​ഴി​ലു​ള്ള ഹ​രി​ത​കേ​ര​ള മി​ഷ്യ​ൻ, ശു​ചി​ത്വ​മി​ഷൻ എ​ന്നി​വ നൽകുന്ന ശു​ചി​ത്വ പ​ദ​വി 2020 ക​ര​സ്ഥ​മാ​ക്കി​യ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും പു​ര​സ്കാ​ര​വും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എംഎൽഎ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​മ​ണ്യ​ൻ ഏ​റ്റുവാ​ങ്ങി.
മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സ്ഥാ​ന​ത​ല ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ സാ​ബു, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, ടി.​ആ​ർ. ര​വി, ബി​ന്ദു ദി​വാ​ക​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ശു​ചി​ത്വ​മി​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.