ഉ​ത്ത​ര​വാ​ദ ടൂ​റി​സം മി​ഷ​ൻ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം തു​ട​ങ്ങു​ന്നു
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദ ടൂ​റി​സം മി​ഷ​ൻ ഹോം​സ്റ്റേ, ഫാം ​ടൂ​റി​സം, ക​ളി​മ​ണ്‍ ക​ര​കൗ​ശ​ല വ​സ്തു- സു​വ​നീ​ർ നി​ർ​മാ​ണം, പേ​പ്പ​ർ/​തു​ണി സ​ഞ്ചി നി​ർ​മാ​ണം, മെ​ഴു​കു​തി​രി നി​ർ​മാ​ണം, ചി​ര​ട്ട ഉ​ത്പ​ന്ന നി​ർ​മ്മാ​ണം, പേ​പ്പ​ർ/​പേ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യി​ൽ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ www.keraltaoursim.org എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ചു അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ചു ൃേ[email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ അ​യ​ക്കു​ക​യോ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ൻ ചാ​ർ​ജ്, ഉ​ത്ത​ര​വാ​ദ ടൂ​റി​സം മി​ഷ​ൻ, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ്, സി​വി​ൽ​സ്റ്റേ​ഷ​ൻ, ക​ൽ​പ്പ​റ്റ-673122 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യ​ണം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ന​വം​ബ​ർ ര​ണ്ട്. ഫോ​ണ്‍: 8547454647.

പ്ര​തി​ഷേ​ധി​ച്ചു

ക​ൽ​പ്പ​റ്റ: സി​മ​ന്‍റ് ക​ന്പ​നി​ക​ൾ അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചു പ്രൈ​വ​റ്റ് ബി​ൽ​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ടേ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.