ക​ടു​വ​യെ തു​റ​ന്നുവി​ടാ​ൻ ന​ട​പ​ടി​യാ​യി​ല്ല
Monday, October 26, 2020 11:18 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം 73ൽ ​ആ​ന​പ്പ​ന്തി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ ക​ടു​വ​യെ തു​റ​ന്നു​വി​ടു​ന്ന​കാ​ര്യ​ത്തി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ല്ല. ര​ണ്ട് ദി​വ​സ​മാ​യി ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ കൂ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന ക​ടു​വ​യെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ എ​വി​ടെ തു​റ​ന്നു​വി​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.
ക​ഴി​ഞ്ഞ ദി​വ​സം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ക​ടു​വ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്നും നി​ർ​ദേ​ശം എ​ത്താ​ത്ത​താ​ണ് എ​വി​ടെ തു​റ​ന്നു​വി​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​ത്.