വ​യ​നാ​ട്ടി​ൽ ഇതുവരെ കോ​വി​ഡ് ബാ​ധി​ച്ച​ത് 194 ആ​ദി​വാ​സി​ക​ളെ
Sunday, October 25, 2020 11:00 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച​തു 194 ആ​ദി​വാ​സി​ക​ളെ. വെ​ള്ളി​യാ​ഴ്ച വ​രെ ല​ഭ്യ​മാ​യ ക​ണ​ക്കാ​ണി​ത്.​മീ​ന​ങ്ങാ​ടി (30),ത​വി​ഞ്ഞാ​ൽ(26),നെ​ൻ​മേ​നി(16),വെ​ങ്ങ​പ്പ​ള്ളി(15),മു​ട്ടി​ൽ,പ​ന​മ​രം(13 വീ​തം),ബ​ത്തേ​രി(11)​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ.​ജി​ല്ല​യി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​തി​ന​കം കൂ​ടി​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്-696.​ഇ​തി​ൽ 100 എ​ണ്ണം ആ​ക്ടീ​വ് കേ​സു​ക​ളാ​ണ്.​മ​റ്റു പ​ഞാ​യ​ത്തു​ക​ളി​ലെ ക​ണ​ക്ക്(​ബ്രാ​യ്ക്ക​റ്റി​ൽ ആ​ക്ടീ​വ് കേ​സ്):​അ​ന്പ​ല​വ​യ​ൽ-248(94),എ​ട​വ​ക-460(82),ക​ണി​യാ​ന്പ​റ്റ-186 (37),കോ​ട്ട​ത്ത​റ-65(14),മീ​ന​ങ്ങാ​ടി-287(77),മേ​പ്പാ​ടി-459(132),മു​ള്ള​ൻ​കൊ​ല്ലി-62(16),മൂ​പ്പൈ​നാ​ട്-170(60),മു​ട്ടി​ൽ-307 (124),നെ​ൻ​മേ​നി-299(38),നൂ​ൽ​പ്പു​ഴ-103(27),പ​ടി​ഞ്ഞാ​റ​ത്ത​റ-368(33),പ​ന​മ​രം-145(22),പൂ​താ​ടി-113(23),പൊ​ഴു​ത​ന- 99(12),പു​ൽ​പ​ള്ളി-161(41),ത​രി​യോ​ട്-80(9),തി​രു​നെ​ല്ലി-172(53),തൊ​ണ്ട​ർ​നാ​ട്-117(6),വെ​ള്ള​മു​ണ്ട-208(55),വെ​ങ്ങ​പ്പ​ള്ളി-78(7),വൈ​ത്തി​രി-132(55).​ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ ഇ​തി​ന​കം 264 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ​ത്.70 ആ​ണ് ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം.​ഇ​ത് മാ​ന​ന്ത​വാ​ടി,ബ​ത്തേ​രി ന​ഗ​ര​സ​ഭ​ക​ളി​ൽ യ​ഥാ​ക്ര​മം 271(85),436(123)എ​ന്നി​ങ്ങ​നെ​യാ​ണ്.
ജി​ല്ല​യി​ൽ ദ​ശ​ല​ക്ഷം പേ​ർ​ക്ക് 1,51,554.47 എ​ന്ന തോ​തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.​ഇ​തു​വ​രെ​യു​ള്ള ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി ് ജി​ല്ല​യി​ൽ 100നു 4.88 ​ആ​ണ്.​ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ 36,296 ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും 965 ട്രൂ​നാ​റ്റ് ടെ​സ്റ്റും 86,572 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​മാ​ണ് ന​ട​ത്തി​യ​ത്. ആ​ർ​ടി​പി​സി​ആ​റി​ന്‍റെ 7.92-ഉം ​ട്രൂ​നാ​റ്റി​ന്‍റെ-5.7 ഉം ​ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന്‍റെ-3.49 ഉം ​ശ​ത​മാ​ന​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
ജി​ല്ല​യി​ൽ 43 പേ​രാ​ണ് ഇ​ന്ന​ലെ വ​രെ വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ച​ത്. ഇ​തി​ൽ ഒ​ന്പ​ത് ആ​ദി​വാ​സി​ക​ളും ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു ക​ർ​ണാ​ട​ക സ്വ​ദേ​ശി​യും ഉ​ൾ​പ്പെ​ടും.
ജി​ല്ല​യി​ൽ നാ​ല് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളും 10 ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളും ഒ​രു സെ​ക്ക​ൻ​ഡ്‌​ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​മൂ​ന്നു സ​ർ​ക്കാ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 526 കി​ട​ക്ക​ക​ളും 154 ഐ​സി​യു കി​ട​ക്ക​ക​ളും സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ 352 കി​ട​ക്ക​ക​ളും 32 ഐ​സി​യു കി​ട​ക്ക​ക​ളും സ​ജ്ജ​മാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 41-ഉം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 10-ഉം ​വെ​ന്‍റി​ലേ​റ്റ​റു​ണ്ട്. 135 കി​ട​ക്ക​ക​ളും 12 ഐ​സി​യു കി​ട​ക്ക​ക​ളും ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ത്തി​ലാ​ണ്. ആ​കെ ശേ​ഷി​യു​ടെ 15.38 ശ​ത​മാ​ന​മാ​ണി​ത്. 731 കി​ട​ക്ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
ഫ‌​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി 1,090-ഉം ​സെ​ക്ക​ൻ​ഡ്‌​ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ പു​ൽ​പ്പ​ള്ളി സി​എ​ച്ച്സി​യി​ൽ 93-ഉം ​കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 575, 18 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ 465-ഉം ​എ​സ്എ​ൽ​ടി​സി​യി​ൽ 75-ഉം ​കി​ട​ക്ക​ക​ൾ ഒ​ഴി​വു​ണ്ട്.
383 രോ​ഗി​ക​ൾ വീ​ടു​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ന​കം 988 രോ​ഗി​ക​ളാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ജി​ല്ല​യി​ൽ 23 കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളാ​ണ് ഇ​തി​ന​കം രൂ​പ​പ്പെ​ട്ട​ത്. അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളാ​ണ് ആ​ക്ടീ​വ്. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​തി​രേ​രി, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​വ​റ്റ എ​ന്നി​വ ലാ​ർ​ജ് ക്ല​സ്റ്റ​റും​പേ​രി​യ ടൗ​ണ്‍ ലി​മി​റ്റ​ഡ് ക്ല​സ്റ്റ​റും തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ,ക​ൽ​പ്പ​റ്റ എ​സ്പി ഓ​ഫീ​സ് എ​ന്നി​വ സ്ഥാ​പ​ന ക്ല​സ്റ്റ​റു​ക​ളു​മാ​ണ്. 18 ക്ല​സ്റ്റ​റു​ക​ളി​ൽ കേ​സു​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി.
കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ജി​ല്ല​യി​ൽ ഇ​തി​ന​കം 77 പേ​ർ പ്ലാ​സ്മ ദാ​നം ചെ​യ്തു.54 പ്ലാ​സ്മ​ചി​കി​ത്സ​യ്ക്കാ​യി വി​ത​ര​ണം ചെ​യ്തു.28 രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു.​ര​ണ്ട് സ​ന്ന​ദ്ധ പ്ലാ​സ്മ​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.