ഉ​ണ്ണി​ക്ക് കൂ​ട്ടി​ന് ഇ​നി മി​ന്നു​വും മു​ത്തു​വും ശി​ങ്കാ​രി​യും
Sunday, October 25, 2020 10:57 PM IST
ന​ട​വ​യ​ൽ: ആ​ലു​മൂ​ല കോ​ള​നി​യി​ലെ ഉ​ണ്ണി​യു​ടെ ഉ​റ്റ തോ​ഴ​നാ​യി​രു​ന്ന ചി​ക്കു എ​ന്ന കാ​ട്ടു​പ​ന്നി​യെ വ​ന​ത്തി​ലേ​ക്ക് വി​ട്ട​തി​ൽ വി​ഷ​മി​ച്ചി​രു​ന്ന ഉ​ണ്ണി​ക്ക് കൂ​ട്ടു​കൂ​ടാ​ൻ ഇ​നി മൂ​ന്ന്പേ​ർ. ചി​ക്കു​വി​നെ വേ​ർ​പി​രി​ഞ്ഞ് വി​ഷ​മി​ച്ചി​രു​ന്ന ഉ​ണ്ണി​ക്ക് ആ​ഹ്ളാ​ദം പ​ക​രാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും കേ​ണി​ച്ചി​റ​യി​ലെ ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ളു​മാ​ണ് എ​ത്തി​യ​ത്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഒ​രു ആ​ട്ടി​ൻ​കു​ട്ടി​യെ​യും ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ര​ണ്ട് മു​യ​ലു​ക​ളെ​യു​മാ​ണ് ന​ൽ​കി​യ​ത്.
ന​ട​വ​യ​ൽ ആ​ലു​മൂ​ല കോ​ള​നി​യി​ലെ ചി​ക്ക​ന്‍റെ മ​ക​നാ​ണ് ഉ​ണ്ണി. ഒ​രു വ​ർ​ഷം മു​ന്പ് തോ​ട്ട​ത്തി​ൽ കാ​പ്പി ക​വാ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് ഒ​രു കു​ഴി​യി​ൽ കി​ട​ന്ന പ​ന്നി കു​ഞ്ഞി​നെ ചി​ക്ക​ന് കി​ട്ടി​യ​ത്. കോ​ളി​നി​യി​ൽ കൊ​ണ്ടു​വ​ന്ന പ​ന്നി കു​ട്ടി​ക്ക് ചി​ക്കു എ​ന്ന് പേ​രി​ട്ട് ഓ​മ​നി​ച്ച് ര​ണ്ട് വ​ർ​ഷ​ത്തോ​ളം വ​ള​ർ​ത്തി. കു​പ്പി പാ​ലും പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളും യ​ഥേ​ഷ്ടം ന​ൽ​കി​യാ​ണ് വ​ള​ർ​ത്തി​യ​ത്. ഇ​തോ​ടെ കോ​ള​നി​യി​ലെ അം​ഗ​ത്തെ പോ​ലെ വ​ള​രാ​ൻ തു​ട​ങ്ങി. അ​ടു​ത്ത കാ​ല​ത്ത് ചി​ക്കു​വി​നെ രാ​ത്രി മേ​യാ​ൻ വി​ട്ട​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലെ നാ​ണ്യ​വി​ള​ക​ളും മ​റ്റു​ള്ള​വ​യും ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി. കൂ​ടാ​തെ ചെ​റി​യ തോ​തി​ൽ അ​ക്ര​മ​ണ സ്വ​ഭാ​വ​വും ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​ക്കു എ​ന്ന പ​ന്നി​യെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
ചി​ക്കു​വി​നെ കൊ​ണ്ട് പോ​യ​ത് ഉ​ണ്ണി​ക്കും കു​ടും​ബ​ത്തി​നും ക​ടു​ത്ത വി​ഷ​മ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. തു​ട​ർ​ന്ന് കേ​ണി​ച്ചി​റ​യി​ലെ ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ര​ണ്ട് മു​യ​ൽ കു​ട്ടി​ക​ളെ ഉ​ണ്ണി​ക്ക് സ​മ്മാ​നി​ച്ചു. ഇ​തി​ന് മി​ന്നു, മു​ത്തു എ​ന്നും പേ​രി​ട്ട് വ​ള​ർ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ണ്ണി​ക്ക് ആ​ട്ടി​ൻ​കു​ട്ടി​യേ​യും എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ആ​ട്ടി​ൻ​കു​ട്ടി​ക്ക് ശി​ങ്കാ​രി എ​ന്നും പേ​ര് ന​ൽ​കി.
ഉ​ണ്ണി​ക്ക് ഇ​പ്പോ​ഴും ചി​ക്കു​വി​നെ ഓ​ർ​ക്കു​ബോ​ൾ വി​ഷ​മ​മാ​ണ്. ചെ​ത​ല​യം ഫോ​റ​സ്റ്റ് റേ​ഞ്ച​ർ ടി. ​ശ​ശി​കു​മാ​ർ ആ​ണ് ആ​ട്ടി​ൻ കു​ഞ്ഞി​നെ ന​ൽ​കി​യ​ത്. എ​സ്എ​ഫ് ഒ. ​മ​ണി​ക​ണ​ഠ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജു മോ​ഹ​ൻ, മ​നു​വ​ൽ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ലാ​ണ് കോ​ള​നി​യി​ൽ എ​ത്തി ഉ​ണ്ണി​ക്ക് ആ​ട്ടി​ൻ കു​ഞ്ഞി​നെ കൈ​മാ​റി​യ​ത്.