15കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, October 25, 2020 10:56 PM IST
ക​ൽ​പ്പ​റ്റ:15​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.​ത​രി​യോ​ട് ക​രി​ങ്ങ​ണ്ണി കോ​ള​നി​യി​ലെ വി​നോ​ദി​നെ​യാ​ണ്(26)​പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ഒ. സി​ബി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം ര​ക്ഷി​താ​ക്ക​ൾ അ​റി​ഞ്ഞ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന​സ്‌​സി​ലാ​ക്കി​യ​ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: ​നാ​ലു​ഗ്രാം എം​ഡി​എം​എ​യും(​പാ​ർ​ട്ടി ഡ്ര​ഗ്)25 ഗ്രാം ​ക​ഞ്ചാ​വും സ​ഹി​തം യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.​ക​ണി​യാ​ന്പ​റ്റ പ​റ​ളി​ക്കു​ന്ന് മു​ഹ​മ്മ​ദ് സു​ഹൈ​ലി​നെ​യാ​ണ്(22)​എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. കൈ​നാ​ട്ടി ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.