നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട ചേ​കാ​ടി​യി​ലെ വീ​ടി​ന് ഇ​ന്നും ചെ​റു​പ്പം
Sunday, October 25, 2020 10:56 PM IST
പു​ൽ​പ്പ​ള്ളി: മു​ള​യു​ടെ മേ​ൽ​ക്കൂ​ര, മ​ണ്ണും ഉ​മി​യും ചേ​ർ​ത്ത് കു​ഴ​ച്ചു​ണ്ടാ​യ മി​ശ്രി​തം കൊ​ണ്ട് തീ​ർ​ത്ത ചു​വ​ര്, വീ​ട് മേ​ഞ്ഞ​താ​വ​ട്ടെ വൈ​ക്കോ​ൽ​കൊ​ണ്ടും, വ​ന​ഗ്രാ​മ​മാ​യ പു​ൽ​പ്പ​ള്ളി ചേ​കാ​ടി​യി​ൽ 350 വ​ർ​ഷം പ​ഴ​ക്ക​മു​ള്ളൊ​രു വീ​ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണി​ത്. പു​ൽ​പ്പ​ള്ളി ചേ​കാ​ടി ക​വി​ക്ക​ൽ രാ​ജ​ഗോ​പാ​ല​ന്‍റെ പ​ഴ​മ​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​ന​ട​ത്തു​ന്ന ഈ ​വീ​ട് ഒ​രേ​സ​മ​യം കൗ​തു​ക​വും കാ​ഴ്ചാ​നു​ഭ​വ​വും ന​ൽ​കു​ന്ന​താ​ണ്.

വ​യ​നാ​ടി​ന്‍റെ ഒ​രു ത​ല​മു​റ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വീ​ട് നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം പ​റ​യു​ന്നു​വെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് വാ​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​ത്ത കാ​ല​ത്ത് ഇ​രു​ന്പു​കൊ​ണ്ടോ മ​റ്റോ ചെ​ത്തി​മി​നു​ക്കി​യ മ​ര​ങ്ങ​ളാ​ണ് ഈ ​വീ​ടി​ന്‍റെ മ​ച്ചാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​മി​യി​ട്ട് മ​ണ്ണ് കു​ഴ​ച്ചാ​ണ് ചു​മ​രി​ന്‍റെ നി​ർ​മാ​ണം. മേ​ൽ​ക്കൂ​ര​യാ​വ​ട്ടെ മു​ള​കൊ​ണ്ട് മാ​ത്ര​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല വ​യ​നാ​ട്ടി​ലെ വീ​ടു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ഇ​പ്പോ​ഴും വീ​ട് മേ​ഞ്ഞി​രി​ക്കു​ന്ന​ത് വൈ​ക്കോ​ൽ കൊ​ണ്ടാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത.

ചേ​കാ​ടി​യെ​ന്ന വ​ന​ഗ്രാ​മ​ത്തി​ൽ ഇ​പ്പോ​ഴും വൈ​ക്കോ​ൽ മേ​ഞ്ഞ നി​ര​വ​ധി വീ​ടു​ക​ളു​ണ്ട്. എ​ന്നാ​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണ​രീ​തി​യും പ​ഴ​ക്ക​വു​മാ​ണ് രാ​ജ​ഗോ​പാ​ലി​ന്‍റെ വീ​ടി​നെ ഏ​റെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. എ​യ​ർ​ക​ണ്ടീ​ഷ​ൻ തോ​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് വീ​ടി​ന്‍റെ അ​ന്ത​രീ​ക്ഷം. മ​ഴ​ക്കാ​ല​ത്തും ത​ണു​പ്പു​കാ​ല​ത്തും വീ​ടി​നു​ള്ളി​ൽ ചൂ​ടും, വേ​ന​ൽ​ക്കാ​ല​ത്ത് ത​ണു​പ്പു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നും നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് കു​ടി​യേ​റി പാ​ർ​ത്ത​വ​രാ​ണ് രാ​ജ​ഗോ​പാ​ലി​ന്‍റെ പൂ​ർ​വി​ക​ർ. ഏ​ഴ് ത​ല​മു​റ​ക​ളാ​യി ഈ ​വീ​ട് സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണെ​ങ്കി​ലും രാ​ജ​ഗോ​പാ​ലും കു​ടും​ബ​വും ഈ ​വീ​ട് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​ണ്.