കോ​വി​ഡ്;​ വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു
Sunday, October 25, 2020 10:17 PM IST
ക​ൽ​പ്പ​റ്റ: വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ർ​കൂ​ടി വ​യ​നാ​ട്ടി​ൽ മ​രി​ച്ചു. ക​ണി​യാ​ന്പ​റ്റ അ​ത്തി​ല​ൻ ന​ബീ​സ(57), മേ​പ്പാ​ടി കു​ന്ദ​മം​ഗ​ലം​വ​യ​ൽ ചീ​നി​ക്ക​ൽ വേ​ലാ​യു​ധ​ൻ(86)​എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

പ​നി, തൊ​ണ്ട​വേ​ദ​ന,ശ്വാ​സ​ത​ട​സം എ​ന്നീ അ​സു​ഖ​ങ്ങ​ൾ​ക്കു ചി​കി​ത്സ​തേ​ടി ഇ​ക്ക​ഴി​ഞ്ഞ ആ​റി​നു ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ന​ബീ​സ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു 17 മു​ത​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം.

ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം എ​ന്നി​വ​യ്ക്കു പു​റ​മേ കി​ഡ്നി, ക​ര​ൾ,ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും വേ​ലാ​യു​ധ​നെ അ​ല​ട്ടി​യി​രു​ന്നു.​ഈ മാ​സം അ​ഞ്ചു മു​ത​ൽ 12 വ​രെ മേ​പ്പാ​ടി​യി​ലെ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 15 മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.