ഗോ​ത്ര​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Friday, October 23, 2020 10:42 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​ത്ര​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും ന​ല്ല ക​രു​ത​ൽ ആ​വ​ശ്യ​മാ​ണ്. ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​ണം. അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് നി​ന്നു​ള്ള ആ​ളു​ക​ളെ കോ​ള​നി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്ക​രു​ത്. ഗ​ർ​ഭി​ണി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ കോ​ള​നി​ക​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​പ്പി വി​ള​വെ​ടു​ക്കു​ന്ന കാ​ലം അ​ടു​ത്തു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കാ​പ്പി പ​റി​ക്കാ​നും മ​റ്റും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു പോ​കു​ന്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൊ​ണ്ടു പോ​കു​ന്ന​ത് അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കാ​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ഴും പൊ​തു ഇ​ട​ങ്ങ​ളി​ൽ കു​ടു​ത​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന​ത് ആ​ശാ​വ​ഹ​മ​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. രോ​ഗ വ്യാ​പ​നം കൂ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ട​ച്ചി​ട​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളു​ടെ സാ​ന്നി​ധ്യം സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ന​ല്ല ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​ൽ അ​ലം​ഭാ​വം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി, എം​ഡി​എം കെ. ​അ​ജീ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.