ഭ​ര​ണ​ത്തി​ലെ വീ​ഴ്ച മൂ​ടി​വെ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: കെ.​എ​ൽ. പൗ​ലോ​സ്
Friday, October 23, 2020 10:41 PM IST
ക​ൽ​പ്പ​റ്റ: ഭ​ര​ണ​ത​ല​ത്തി​ലു​ള്ള വീ​ഴ്ച​ക​ളും അ​ഴി​മ​തി​യും മൂ​ടി വെ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വി​ഭ്രാ​ന്തി പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് കെ​പി​സി​സി മെ​ന്പ​ർ കെ.​എ​ൽ. പൗ​ലോ​സ് ആ​രോ​പി​ച്ചു. ഒ​രു വി​ദേ​ശ ക​ന്പ​നി​ക്ക് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ ഡാ​റ്റ കൈ​മാ​റാ​നു​ള​ള ക​രാ​ർ എ​ല്ലാ ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട് ക​രാ​ർ ഒ​പ്പി​ട്ട​പ്പോ​ൾ അ​തി​നെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തു​വ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച് വീ​ഴാ​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നു വ​രെ പ​റ​ഞ്ഞ് ആ​ക്ര​മി​ച്ചു. ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ നി​യ​മി​ച്ച വി​ദ​ദ്ധ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ഈ ​ക​രാ​റി​ൽ വ​ൻ വീ​ഴ്ച​യും ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​ണോ പ്ര​തി​പ​ക്ഷ നേ​താ​വാ​ണോ ജ​ന​ങ്ങ​ളോ​ട് ക​ള്ളം പ​റ​ഞ്ഞ​ത്്.
ത​ന്‍റെ വ​കു​പ്പി​ന് കീ​ഴി​ൽ വി​വാ​ദ നാ​യി​ക​യാ​യ സ്വ​പ്ന സു​രേ​ഷി​നെ നി​യ​മി​ച്ച​ത് അ​റി​യി​ല്ല​ന്നു പ​റ​യു​ക​യും സ്വ​പ്ന​യെ​ത്ത​ന്നെ ക​ണ്ടി​ട്ടി​ല്ല​ന്ന് ആ​ണ​യി​ടു​ക​യും ചെ​യ്തി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​പ്ന​യു​ടെ മൊ​ഴി പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബോ​ധം തി​രി​ച്ച് കി​ട്ടി​യ​തു പോ​ലെ സ്വ​പ്ന പ​ല​വ​ട്ടം ത​ന്നെ കാ​ണാ​ൻ ഓ​ഫീ​സി​ലും വ​സ​തി​യി​ലും വ​ന്നി​ട്ടു​ണ്ടെ​ന്ന് സ​മ്മ​തി​ക്കു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണം മു​ന്നേ​റു​ന്പോ​ൾ ആ​രു​ടെ​യൊ​ക്കെ നെ​ഞ്ചി​ടി​പ്പാ​ണ് കൂ​ടു​ക എ​ന്നു കാ​ണാ​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റു​ള്ള​വ​രെ പ​രി​ഹ​സി​ച്ചി​രു​ന്ന മ​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ കോ​ട​തി​ക​ളെ സ​മീ​പി​ച്ച് കേ​സ് ന​ട​ത്താ​ൻ പോ​കു​ന്നു​വെ​ന്നും കെ.​എ​ൽ. പൗ​ലോ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.