സ്വീ​ക​ര​ണം ന​ൽ​കി
Friday, October 23, 2020 10:41 PM IST
പ​ന​മ​രം: വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം ച​രി​ത്ര​പ​ര​മാ​യ അ​നി​വാ​ര്യ​ത​യാ​ണ്. കോ​ണ്‍​ഗ്ര​സ്, ലീ​ഗ് കൂ​ട്ടു​കെ​ട്ട് മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ൽ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. യു​ഡി​എ​ഫ് വി​ടാ​ൻ ക​ഴി​ഞ്ഞ​ത് എ​ല്ലാ​വ​ർ​ക്കും രാ​ഷ്ട്രീ​യ​പ​ര​മാ​യ ഉേ·​ഷ​ത്തി​ന് പ്രേ​ര​ക​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ആ​ര്യ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ലൂ​ക്കോ​സ്, ഈ​ശോ ചെ​റി​യാ​ൻ, കെ.​വി. കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് ഉൗ​രാ​ശേ​രി, ഷാ​ജി വ​ട​യാ​റ്റു​കു​ഴി, അ​നീ​ഷ് ചെ​റു​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.