തി​ണ്ടു​മ്മ​ൽ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 10:41 PM IST
മാനന്തവാടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലെ തി​ണ്ടു​മ്മ​ൽ പാ​ലം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 75 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പാ​ലം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു തി​ണ്ടു​മ്മ​ൽ 46 മൈ​ൽ പ്ര​ദേ​ശ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം.
ച​ട​ങ്ങി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ഷ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക​മ്മ യേ​ശു​ദാ​സ് ,ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ഷ​ജി​ത്ത് ,വാ​ർ​ഡ് മെ​ന്പ​ർ എ​ൽ.​സി ജോ​യ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​വോ​ദ​യ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ല​വി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ 15 ന​കം www.navodaya.gov.in വെ​ബ്സൈ​റ്റി​ലെ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ക​യ​റി ഓ​ണ്‍​ലൈ​നാ​യി് അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍ 04936 256688, 256699, 298850, 298550, 9447192623.