ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ​രി​ച്ചു
Friday, October 23, 2020 10:41 PM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ "കെ​ഞ്ചി​ര’ സി​നി​മ​യി​ലെ നാ​യി​ക ദ്വാ​ര​ക പ​ത്തി​ൽ​കു​ന്ന് സ്വ​ദേ​ശി വി​നു​ഷ ര​വി​യെയും ​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ആ​ശ വ​ർ​ക്ക​ർ​മാ​രെ​യും ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ​രി​ച്ചു. ബാ​ങ്ക് ഹാ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ചേ​ർ​ന്ന യോ​ഗം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​നു ജി. ​കു​ഴി​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​ഭി​ലാ​ഷ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. വ​ത്സ​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് രാ​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ
ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടാം ഭാ​ഗം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​രേ​ഷ് ബാ​ബു വാ​ള​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​​ൾ കേ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​നോ പാ​ഠ​ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കാ​നോ ക​ഴി​യാ​തെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും സു​രേ​ഷ് ബാ​ബു പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.