ആ​ശാ​കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
Friday, October 23, 2020 10:41 PM IST
ക​ൽ​പ്പ​റ്റ: ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ട് ത​യാ​റാ​ക്കി​യ ആ​ശാ​കി​റ്റി​ന്‍റെ വി​ത​ര​ണം തു​ട​ങ്ങി. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ, ഡി​ജി​റ്റ​ൽ ബ്ല​ഡ് പ്ര​ഷ​ർ മോ​ണി​റ്റ​ർ എ​ന്നി​വ​യാ​ണ് കി​റ്റി​ൽ പ്ര​ധാ​നം. ശ​രീ​ര താ​പ​നി​ല​യും ര​ക്ത​സ​മ്മ​ർ​ദ്ദ വ്യ​തി​യാ​ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞ് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് സ​ഹാ​യ​ക​മാ​വും.

അ​ഞ്ചു​മു​ത​ൽ 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ’നെ​ല്ലി​ക്ക’ മാ​ഗ​സി​ൻ, ആ​ശാ ഡ​യ​റി, കു​ര​ങ്ങു​പ​നി-​കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ൾ, ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ, സ്റ്റി​ക്ക​റു​ക​ൾ, പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് വി​ഭാ​വ​നം ചെ​യ്ത ദേ​ശീ​യ പ​രി​പാ​ടി എ​ൻ​പി​എ​ച്ച്സി​ഇ​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പു​സ്ത​കം തു​ട​ങ്ങി​യ​വ കി​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ശാ​കി​റ്റ് വി​ത​ര​ണം ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ സി.​കെ ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള​ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി, എ​ഡി​എം കെ. ​അ​ജീ​ഷ്, ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക, ഡി​പി​എം ബി. ​അ​ഭി​ലാ​ഷ്, ആ​ശാ കോ​ർ​ഡി​നേ​റ്റ​ർ സ​ജേ​ഷ് ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.