ഫാ.​സ്റ്റാ​ൻ സ്വാ​മി​യു​ടെ മോ​ച​നം: സി​സി​എ​ഫ് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ റി​ലേ ധ​ർ​ണ ന​ട​ത്തി
Friday, October 23, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ ജ​യി​ൽ​മോ​ചി​ത​നാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം(​സി​സി​എ​ഫ്) ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ റി​ലേ ധ​ർ​ണ ന​ട​ത്തി. വി​ശ്വാ​സ സം​ര​ക്ഷ​ണ​വേ​ദി ചെ​യ​ർ​മാ​ൻ എം.​സി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​മം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തു 83 കാ​ര​നാ​യ ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ അ​റ​സ്റ്റു​ചെ​യ്തു ജ​യി​ലി​ലാ​ക്കി​യ​തി​നു നീ​തീ​ക​ര​ണ​മി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ളു​ടെ​യും ദ​ളി​ത​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഫാ.​സ്റ്റാ​ൻ സ്വാ​മി. ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി മു​ൻ​നി​ർ​ത്തി അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഭ​ര​ണ​കൂ​ടം ഭ​യ​പ്പെ​ടു​ന്ന​തു എ​ന്തു​കൊ​ണ്ടാ​ണെ​ന്നു മ​ന​സ്‌​സി​ലാ​കു​ന്നി​ല്ല. ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യി​ൽ ഭ​ര​ണ​കൂ​ട നി​ല​പാ​ട് ഫാ.​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​റ​സ്റ്റോ​ടെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി.

ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ ശി​ഷ്ട​കാ​ലം മു​ഴു​വ​ൻ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്കു അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. സി​സി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ലു ഏ​ബ്രാ​ഹം മേ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ബു മാ​വേ​ലി ക്കു​ന്നേ​ൽ, ജോ​ണി പ​റ്റാ​നി, കെ.​കെ. ജേ​ക്ക​ബ്, അ​ഡ്വ.​കെ.​എ. ജോ​സ്, അ​ഡ്വ.​ജോ​ഷി സി​റി​യ​ക്, വി​ജി ജോ​ർ​ജ്, കാ​ത​റി​ൻ ജോ​യ്, കെ.​വൈ.​ജോ​ർ​ജ്, ഫാ.​ടോ​ണി, ഫാ.​സോ​മി വ​ട​യാ​പ​റ​ന്പി​ൽ, സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​സ്വി​ഡി, അ​ഡ്വ.​റെ​ജി​മോ​ൾ, ജോ​സ് പു​റ​ത്തൂ​ർ, കെ.​വി. ജോ​ണ്‍, ഷാ​ജ​ൻ മ​ണി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു അ​ഞ്ചു പേ​ർ വീ​തം വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി പ​ങ്കെ​ടു​ത്താ​യി​രു​ന്നു ധ​ർ​ണ.