ക​ടു​വശ​ല്യം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി നേ​താ​ക്ക​ൾ മു​ണ്ട​ക്കൊ​ല്ലി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, October 23, 2020 12:39 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​വാ​ശ​ല്യം രൂ​ക്ഷ​മാ​യ മു​ണ്ട​ക്കൊ​ല്ലി​യി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ക​ണ്‍​വീ​ന​ർ ക​ണ്ണി​വെ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, ചീ​രാ​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. ഷാ​ജി, നൂ​ൽ​പ്പു​ഴ യൂ​ണി​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു പൂ​ള​ക്ക​ര എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​സം​ഘം.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ സി. ​ഗോ​പ​ല​കൃ​ഷ്ണ​ൻ, ക​രി​വ​ള്ളി രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​ക്കാ​ര്യം തോ​ട്ടാ​മൂ​ല ജാ​ഗ്ര​താ​സ​മി​തി ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​മി​തി നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം. ക​ടു​വാ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ന​വം​ബ​ർ മൂ​ന്നി​നു സ​മി​തി ചീ​രാ​ൽ, നൂ​ൽ​പ്പു​ഴ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തോ​ട്ടാ​മൂ​ല പ​ഴൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കാ​ൻ സ​ന്ദ​ർ​ശ​നാ​ന​ന്ത​രം ചേ​ർ​ന്ന സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

മു​ണ്ട​കൊ​ല്ലി, തോ​ട്ടാ​മൂ​ല, പ​ഴൂ​ർ, ഈ​സ്റ്റ് ചീ​രാ​ൽ, ന​ന്പ്യാ​ർ​കു​ന്ന്, വ​രി​ക്കേ​രി, പാ​ട്ട​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വ​ന്യ​ജീ​വി​ക​ളു​ടെ കാ​ടി​റ​ക്കം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല.