ല​ഘു​ലേ​ഖ പ്ര​കാ​ശ​നം
Friday, October 23, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​വി​വി​ക​സ​ന​സ​മീ​പ​നം രൂ​പീ​ക​രി​ക്കു​ന്ന​തി​നു ച​ർ​ച്ച​ക​ളി​ലൂ​ടെ ന്ധ​സു​സ്ഥി​ര വി​ക​സ​ന​ത്തി​നു ഒ​രു പ​രി​പ്രേ​ക്ഷ്യം’​എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി ആ​ദ്യ കോ​പ്പി സ്വീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ദേ​വ​സ്യ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, മാ​ന​ന്ത​വാ​ടി മേ​ഖ​ല സെ​ക്ര​ട്ട​റി ശൈ​ലേ​ഷ്കു​മാ​ർ, ക​ൽ​പ്പ​റ്റ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​വി. നി​തി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.